HOME
DETAILS
MAL
വീട്ടിനുള്ളില്‍ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരുക്ക്
backup
January 31 2019 | 05:01 AM
വെഞ്ഞാറമൂട്: പുല്ലമ്പാറ, ചക്കക്കാട്ടില് വീടിനുള്ളില്‍ കയറിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേല്‍കുകയും ഗൃഹോപകരണങ്ങള്‍ നശിക്കുകയും ചെയ്തു. ചക്കക്കാട്, ഇരപ്പില്‍ തടത്തരികത്ത് വീട്ടില്‍ മോളി (40)നാണ് പരിക്കുപറ്റിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മുന്‍വശത്തെ വാതിലിലൂടെ അകത്ത് കടന്ന കാട്ടുപന്നി മോളിയെ കുത്തുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിപ്പിച്ചു. മോളിയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാര്‍ പന്നിയെ ഓടിച്ചു വിട്ടു.
മോളിയെ കന്യാകുളങ്ങര ഗവ. കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."