HOME
DETAILS

്പൗരത്വ പ്രക്ഷോഭം മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാകണം: ജിഫ്‌രി തങ്ങള്‍

  
backup
March 10 2020 | 20:03 PM

%e0%b5%8d%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ പ്രഹസനമാക്കി മാറ്റരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പൗരത്വനിയമ ഭേദഗതിക്കെതിരേ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ 39ാം ദിന സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിനാണ് രാഷ്ട്രീയ സംഘടനകളടക്കം പ്രതിഷേധിക്കുന്നത്. ഭരണകര്‍ത്താക്കളുടെ കണ്ണ് തുറപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. അതിനാല്‍ വിശ്വാസികള്‍ നടത്തുന്ന സമരങ്ങള്‍ പ്രഹസനമാവരുതെന്നും മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടായിരിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമരപരിപാടികള്‍ പ്രഹസനങ്ങളാകുമ്പോള്‍ ഭരണാധികാരികളും അതിനെ അങ്ങനെ മാത്രമേ കാണുകയുള്ളൂ. പൗരത്വ പ്രശ്‌നം വലിയ പ്രാധാന്യമുള്ള വിഷയമാണ്. നല്ല ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന സമരങ്ങള്‍ വിജയിക്കും.
ഏത് രാജ്യത്താണോ ജീവിക്കുന്നത് അവിടുത്തെ നിയമങ്ങളെ അനുസരിക്കേണ്ടത് പൗരന്‍മാരുടെ ബാധ്യതയാണ്. അതിനാല്‍ ഇന്ത്യന്‍ നിയമം അനുസരിച്ചാണ് നമ്മള്‍ ഓരോ പ്രതിഷേധങ്ങളും നടത്തുന്നത്. മുസ്‌ലിംകള്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രതിഷേധങ്ങള്‍ നടത്തണം.
ഭയവിഹ്വലമായ കാലഘട്ടത്തിലൂടെയാണ് മുസ്്‌ലിം സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൗരത്വം ചോദിക്കുന്നത് തന്നെ വലിയ പരീക്ഷണമാണ്. ഭയഭക്തി ഏറ്റവുമധികം വേണ്ട കാലഘട്ടമാണിത്. സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ് ഓരോ ദിവസവും വിപത്തുകള്‍ കടന്നുവരുന്നത്. അരാജകത്വങ്ങള്‍ അധികരിച്ച കാലത്ത് സമരപരിപാടികളില്‍ ദീനിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണം.
മുസ്്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകരെ ഉപദേശിക്കേണ്ടത് സമസ്തയുടെ കടമയാണ്. മുന്‍ഗാമികളായ മഹാന്‍മാരുടെ പാത പിന്തുടരാന്‍ പുതിയകാലത്തെ പ്രവര്‍ത്തകരും മുന്നോട്ടുവരണം. മുസ്‌ലിം ലീഗ് മതേതര സംഘടനയാണ്. തീവ്രവാദത്തിനോ വര്‍ഗീയ ലഹളയിലോ പങ്കെടുക്കാന്‍ ഒരിക്കല്‍പോലും മുസ്്‌ലിംലീഗ് നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. ഭൗതികസുഖങ്ങള്‍ ത്യജിച്ച മഹാന്‍മാരാണ് മുസ്‌ലിംലീഗ് കെട്ടിപ്പടുത്തത്.
ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പൗരത്വപ്രശ്‌നം രാജ്യത്തെ മുസ്്‌ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല.
രാജ്യത്തിന്റെ മതേതരത്വം, ഭരണഘടന എന്നിവ നിലനിര്‍ത്തേണ്ടത് പൗരന്‍മാരുടെ ഓരോരുത്തരുടെയും ആവശ്യമാണ്. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന എല്ലാ മതക്കാര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. നാം നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെയും ഫലം ആസ്വദിക്കണമെങ്കില്‍ ഉദ്ദേശ്യം നന്നാവണം. ദീനിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സമരവേദികള്‍ സാക്ഷിയാവരുത്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരപരിപാടികളുമായി സമസ്തയും മുന്നോട്ടുവന്നിട്ടുണ്ട്. പല രാഷ്ട്രീയപാര്‍ട്ടികളും ഈ വിഷയത്തിനെതിരേ രംഗത്തുവന്നിരുന്നു. വലിയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ യോജിക്കാന്‍ പറ്റിയ എല്ലാ സമരങ്ങള്‍ക്കും സമസ്ത പിന്തുണ നല്‍കിയിട്ടുണ്ട്.
യൂത്ത് ലീഗ് ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. ശരിയായ രീതിയില്‍ ഈ സമരപരിപാടി നടത്തിക്കൊണ്ടുപോയാല്‍ സമസ്തയുടെ പിന്തുണയുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പി.കെ നവാസ് അധ്യക്ഷനായി. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.എ ബഷീര്‍, സി.പി സൈതലവി, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, ഹനീഫ മൂന്നിയൂര്‍, വി.പി ഹമീദ് മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍, ഷൗക്കത്ത്, ഗുലാം ഹസ്സന്‍ ആലംഗീര്‍, വി.കെ.എം ഷാഫി, സി.എ ബഷീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago