തുല്യനീതിയും ലിംഗസമത്വവും വീടുകളില്‍ ആരംഭിക്കണം: കലക്ടര്‍
തിരുവനന്തപുരം: തുല്യനീതിയും ലിംഗസമത്വവും എന്ന ആശയം വീടുകളില്‍ ആരംഭിച്ചാല്‍ മാത്രമേ അത് സമൂഹത്തില്‍ പകര്ത്താനാവുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകേന്ദ്രീകൃത സമൂഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു കേരളം. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒന്നാംസ്ഥാനം നല്‍കിയിരുന്ന കേരളത്തിന്റെ മഹത്തായ ചിന്താഗതി പുതു തലമുറയ്ക്കും പകര്ന്നുനല്കാന് കഴിയണം. സമത്വം എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങാതെ സ്ത്രീകളെ ബഹുമാനിക്കുന്ന സമത്വചിന്താഗതിയിലേയ്ക്ക് കടന്നുവരാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.
വീടുകളിലും സ്കൂളുകളിലും മാത്രം ഒതുങ്ങാതെ തുല്യനീതിയും ലിംഗസമത്വവും ബഹുമാനവും അര്‍ഹിക്കുന്ന സ്ത്രീ എന്ന ചിന്താഗതി സമൂഹത്തില്‍ എത്തിക്കാനാകണം. ലിംഗസമത്വമുള്ള സമൂഹമായി മാറാന്‍ അടുത്ത തലമുറയെ പ്രാപ്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ തുടങ്ങുന്ന സ്ത്രീസുരക്ഷയും സമത്വും സമൂഹത്തിലെ ത്തിക്കാനാകണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിറ്റിപോലീസ് കമ്മീഷണര്‍ ടി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. എ.ഡി.എം. ജോണ്‍ വി. സാമുവല്‍, ഡെപ്യൂട്ടി കളക്ടര്‍ വി ആര് വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."