HOME
DETAILS
MAL
ജയയുടെ മരണം: പനീര്‍ശെല്‍വം വിഭാഗം ധര്‍ണ നടത്തി
backup
March 08 2017 | 19:03 PM
ചെന്നൈ: മുന്‍മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ പനീര്‍ശെല്‍വം വിഭാഗം ചെന്നൈയില്‍ നിരാഹാര ധര്‍ണ നടത്തി. ജയയുടെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം പക്ഷം ധര്‍ണ നടത്തിയത്.
ഈ അവശ്യം ഉന്നയിച്ച് പാര്‍ട്ടി നേതാവ് മൈത്രേയന്റെ നേതൃത്വത്തില്‍ 12 അംഗ സംഘം രാഷ്ട്രപതിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."