സഊദിയില്‍ സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണം വരുന്നു
ജിദ്ദ: സഊദിയില്‍ സ്ത്രീകള്‍ രാത്രി വൈകി ജോലി ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. ജോലി സമയം, സുരക്ഷ, യാത്രാ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ നടപടി. രാത്രിയിലും ജോലി ചെയ്യേണ്ട മേഖലകളില്‍ നിന്നും സ്ത്രീകള്‍ വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ത്രീകള്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യവും ജോലി സമയവും വരുന്നതോടെ സ്വകാര്യ മേഖലയില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിക്കും.
നിലവില്‍ അഞ്ചു ലക്ഷത്തോളം സ്ത്രീകളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. രണ്ടു വര്‍ഷം കൊണ്ട് ഇത് ഏഴര ലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. അനുകൂലമായ സാഹചര്യം വരുന്നതിനനുസരിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണവും കൂടി വരുന്നതായി ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്‌സിലെ സ്വദേശിവല്‍ക്കരണ വിഭാഗം മേധാവി ആബിദ് അല്അഖാദ് ചൂണ്ടിക്കാട്ടി. 2011ല്‍ 12 ലക്ഷം സഊദി വനിതകളാണ് രാജ്യത്ത് ജോലി ചെയ്തിരുന്നത്. സ്ത്രീകളുടെ മാത്രം വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാവല്‍ക്കരണം നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് സഊദി വനിതകള്‍ക്ക് ജോലി ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."