വീടെന്ന സ്വപ്നം: യുവാവിന് നഴ്സുമാരുടെ കാരുണ്യ ഹസ്തം
റിയാദ്: പ്രവാസത്തിനിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് കാരുണ്യഹസ്തവുമായി മദീനയിലെ നഴ്‌സ് കൂട്ടായ്മ. കഴിഞ്ഞ മാസം മദീനയില്‍ മരിച്ച മലപ്പുറം രണ്ടണ്ടത്താണി സ്വദേശി മുനീറിന്റെ കുടുംബത്തിന് വീടൊരുക്കാനാണ് കൂട്ടായ്മ രംഗത്തെത്തിയത്. സ്വന്തമായൊരു വീട് നിര്‍മിക്കണമെന്ന ആഗ്രഹത്തോടെ രണ്ടണ്ട് വര്‍ഷം മുന്‍പാണ് മുനീര്‍ മദീനയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയത്. രണ്ടണ്ട് മാസം മുന്‍പ് അവധി കഴിഞ്ഞ് തിരിച്ചെത്തിയ മുനീറിന് ശാരീരിക അസ്വസ്ഥതമൂലം ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല.
സാമൂഹിക രാഷ്രീയ രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ മദീനയിലെ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകരാണ് വീടുവച്ച് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനിടെയാണ് മലയാളി നഴ്‌സസ് വനിതാ കൂട്ടായ്മ മുന്നോട്ട് വന്നത്. മദീനയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ സ്ത്രീ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചെര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ ഇതിനകം സമാഹരിച്ചു.
മദീനയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഫീസ, ഷീനാസ്, മെഹനാസ് , ഷീജ , ബിന്‍സി അനസ്, ഷീന ഷാനവാസ്, മൈമൂന, കൊച്ചുറാണി ജോമോന്‍,ഷെമി മുബാറക്ക് , സാജിത ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട്ണ്ട് സമാഹരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."