കുവൈത്തില്‍ 36 കി.മീ നീളമുള്ള പാലം അന്തിമഘട്ടത്തില്‍
കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും വലിയ കോസ്വേകളിലൊന്ന് കുവൈത്തില്‍ നിര്‍മാണം പുരോഗമിക്കുന്നു. സില്‍ക് സിറ്റിയിലാണ് 36 കി.മീ നീളമുള്ള പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. കുവൈത്ത് സിറ്റിയില്‍ നിന്ന് സുബിയ്യയിലേക്കാണ് പാലം നിര്‍മിക്കുന്നത്. ഇതോടെ ഈ റൂട്ടിലെ 90 മിനുട്ടുള്ള യാത്രാദൈര്‍ഘ്യം 20-25 മിനുട്ടായി കുറയും. 904 ദശലക്ഷം ദിനാറാണ് നിര്‍മാണ ചെലവ്.
2006 ജനുവരിയില്‍ അന്തരിച്ച ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ സബാഹിന്റെ പേര് പാലത്തിന് നല്കുന്ന കാര്യം പരിഗണിനയിലാണ്. ഗള്‍ഫില്‍ നിന്ന് മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള പുരാതന റോഡിനോട് ചേര്‍ന്നാണ് കടലിന് മുകളിലൂടെ പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്തിന്റെ നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. 1500 പൈലിങ്ങുകളാണ് പാലത്തിനായി നടത്തിയത്. കടലില്‍ 72 മീറ്റര്‍ ആഴത്തില്‍ വരെ പൈലിങ് നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."