സര്‍ക്കാര്‍ പരിപാടിയില്‍നിന്ന് ഒഴിവാക്കി; എന്‍.കെ പ്രേമചന്ദ്രന്‍ മന്ത്രിക്കു കത്ത് നല്‍കി
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഔദ്യോഗിക പരിപാടികള്‍ രാഷ്ട്രീയ പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടിയുളള വേദിയാക്കി മാറ്റുന്ന നിയമവിരുദ്ധ നിലപാടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുളള നിയമവിരുദ്ധ നടപടികള്‍ തുടരരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തു നല്‍കി. 2019 ജനുവരി 26ന് കൊല്ലം കച്ചേരിയില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കൊല്ലം ശിശുപരിചാരണ കേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ഒഴിവാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക പരിപാടിയില്‍ പാലിക്കേണ്ടതായ പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും യാതൊരു ഔദ്യോഗിക പദവിയുമില്ലാത്ത മുന്‍ രാജ്യസഭാംഗത്തെ എം.എല്‍.എയുടെയും മുകളില്‍ സ്ഥാനം നല്‍കി സംഘടിപ്പിച്ച പരിപാടിയില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ലോക്‌സഭാംഗത്തെ ഒഴിവാക്കിയത് അനൗചിത്യമാണ്. രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ദുരുദ്ദേശത്തോടു കൂടി ജനപ്രതിനിധികള്‍ പോലുമല്ലാത്തവരെ അമിത പ്രാധാന്യം നല്‍കി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ജനാധിപത്യ മര്യാദയ്ക്ക് വിരുദ്ധവും പ്രോട്ടോക്കോളിന്റെ ലംഘനവുമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."