വീട്ടില്‍ അനാശാസ്യം: മൂന്നുപേര്‍ പിടിയില്‍
കൊല്ലം: കടപ്പാക്കടയ്ക്ക് സമീപം വാടക വീട്ടില്‍ അനാശാസ്യത്തിലേര്‍പെട്ട മൂന്നുപേര്‍ കൊല്ലം ഈസ്റ്റ് പൊലിസിന്റെ പിടിയിലായി. പൂയപ്പള്ളി സ്വദേശിയായ വര്‍ക് ഷോപ്പ് ഉടമയും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. കണ്ണനല്ലൂര്‍, കാട്ടാക്കട അമ്പൂരി സ്വദേശികളാണ് സ്ത്രീകള്‍. വീട് വാടകക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രമാക്കിയ പള്ളിത്തോട്ടം സ്വദേശി സ്‌റ്റെല്ലയാണ് മുഖ്യപ്രതി. ഇവര്‍ ഒളിവിലാണ്. പ്രായമായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടാണ് സ്‌റ്റെല്ല വാടകയ്‌ക്കെടുത്തത്. അനാശാസ്യമാണ് നടക്കുന്നതെന്ന് വീട്ടുടമയ്ക്ക് അറിവില്ലായിരുന്നു. അയല്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇടയ്ക്കിടെ സ്‌റ്റെല്ല ബന്ധുവായ ഒരു സ്ത്രീയെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കാറുണ്ട്. ഇവര്‍ക്ക് മനോദൗര്‍ബല്യമുണ്ട്. സ്‌റ്റെല്ലക്ക് നേരത്തെയും ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലിസ് സംശയിക്കുന്നു. പള്ളിത്തോട്ടത്തെ ഇവരുടെ വീട് ഇന്നലെ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍താമസമില്ലാത്തതിനാല്‍ കഴിഞ്ഞില്ല. കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്ക് പൊലിസ് എത്തിയപ്പോള്‍ മൂന്ന് പുരുഷന്മാര്‍ ഓടി പോയതായും വിവരമുണ്ട്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."