HOME
DETAILS
MAL
കരുനാഗപ്പള്ളിയിലെ വിദ്യാര്‍ഥികള്‍ക്ക് മുടക്കമില്ലാതെ പ്രഭാതഭക്ഷണം
backup
January 31 2019 | 06:01 AM
കരുനാഗപ്പള്ളി: പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നഗരസഭ നടപ്പിാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിക്കുന്നു. അഞ്ഞൂറിലധികം എല്‍.പി സ്കൂള്‍ കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ആഹാരം ഉറപ്പ് വരുത്തി ആരോഗ്യ സംരക്ഷണം സാധ്യമാക്കുന്ന പദ്ധതി രണ്ടു സ്കൂളുകളിലാണ് ആദ്യം തുടങ്ങിയത്.
നഗരസഭാ പരിധിയിലുള്ള അഞ്ച് സ്കൂളുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ടൗണ്‍, കോഴിക്കോട്, മരുതൂര്‍കുളങ്ങര, ആലപ്പാട്, എല്‍.പി സ്കുളുകളിലും പുതിയകാവ് മുസ്ലിം എല്‍.പി സ്കൂളിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷം സ്കൂള്‍ പി.ടി.എ യുമായി ചേര്‍ന്ന് കൂടുതല്‍ സ്കൂളുകളിലേക്ക് പദ്ധതി വിപുലീകരിക്കുമെന്ന് നഗരസഭാ വൈസ് ചെയര്മാന് ആര്. രവീന്ദ്രന്‍പിള്ള പറഞ്ഞു. കുടുംബശ്രീ യൂനിറ്റുകളാണ് വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷണം തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."