HOME
DETAILS

സ്ത്രീകളോടുള്ള ചൂഷണത്തിന് വരുംകാലം വലിയ വില നല്‍കേണ്ടിവരും: സുഗതകുമാരി

  
backup
March 08 2017 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വരുംകാലം വലിയ വില നല്‍കേണ്ടിവരുമെന്ന് കവയിത്രി സുഗതകുമാരി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയില്‍ ആദരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സുഗതകുമാരി. പ്രകൃതിയെപ്പോലെ തന്നെ സ്ത്രീയും നിരന്തരം ചൂഷണങ്ങള്‍ക്ക് വിധേയയാക്കപ്പെടുന്നു. പ്രകൃതിചൂഷണത്തിന്റെ കെടുതികളാണ് കൊടുംവേനലായും വരള്‍ച്ചയായും നമ്മള്‍ അനുഭവിക്കുന്നത്. പല വിധത്തിലുമുള്ള ചൂഷണങ്ങളില്‍ ഇരയാകുന്ന എത്രയോ പെണ്‍കുട്ടികളെ ഓരോ ദിവസവും കാണുന്നു. കണ്ണീരൊഴുക്കുന്ന അച്ഛനമ്മമാര്‍ക്കൊപ്പം, പൊലീസ് അകമ്പടിയോടെ പുനരധിവാസ കേന്ദ്രത്തിലെത്തുന്ന അവരുടെ മുഖത്തെ നിസ്സംഗത നെഞ്ചു പൊള്ളിക്കുന്നതാണ്. ആര്‍ത്തിയോടെ കൊത്തിപ്പറിക്കാന്‍ എത്തുന്ന  കഴുകന്‍ കണ്ണുകളില്‍ നിന്ന് അവരെ രക്ഷിച്ചുനിറുത്താന്‍ നമുക്കു കഴിയട്ടെയെന്നും ഇരുന്നൂറോളം അമ്മമാര്‍ പങ്കെടുത്ത മാതൃവന്ദനം ചടങ്ങില്‍ സുഗതകുമാരി പറഞ്ഞു.
പ്രമുഖ ഹൃദ്‌രോഗ ചികിത്സകനും ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. സി. ഭരത്ചന്ദ്രന്‍ കവയിത്രി സുഗതകുമാരിയെ പൊന്നാടയണിയിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗായിക ജ്യോത്സ്‌ന അമ്മമാര്‍ക്ക് ആദരമര്‍പ്പിച്ച് ഗാനം ആലപിച്ചു. വനിതാദിനത്തോട് അനുബന്ധിച്ച് റോയല്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. വിവിധ ആനുകൂല്യങ്ങളോടെയും തുടര്‍ചികിത്സാ പദ്ധതികളോടെയും നടക്കുന്ന ക്യാമ്പ് നാളെയും തുടരും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രവേശനം. താത്പര്യമുള്ളവര്‍ 97464 66440, 0471- 4177 777 എന്ന നമ്പറില്‍ സൗജന്യ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago