HOME
DETAILS

ഐ ഗ്രൂപ്പില്‍നിന്ന് കെ.സി ഗ്രൂപ്പിലേക്ക് ചോര്‍ച്ച; കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു

  
backup
March 10 2020 | 20:03 PM

%e0%b4%90-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%b8

വി.എസ് പ്രമോദ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പ്രകടമായ മാറ്റം ഉണ്ടായിത്തുടങ്ങി. പരമ്പരാഗതമായ എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കീഴില്‍ പുതിയ ഗ്രൂപ്പ് കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തിപ്രാപിച്ചുവരികയാണ്. ഐ ഗ്രൂപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പുതിയ ഗ്രൂപ്പിലേക്ക് ചേക്കേറുന്നത്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ ഗ്രൂപ്പില്ലാത്ത പ്രമുഖ നേതാക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സംഘടനാ തലത്തില്‍ മേല്‍ത്തട്ടിലുള്ള ഒരു നേതാവിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ രൂപപ്പെടുന്നത്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉള്‍പ്പെടെ ഒരുകൂട്ടം പ്രമുഖ നേതാക്കള്‍ കെ.സിയുടെ നേതൃത്വത്തിനു കീഴിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്റ് നടത്തിയ പദയാത്രയില്‍ കെ.സിയുടെ ചിത്രം മാത്രം വച്ച് പോസ്റ്ററടിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദമായിരുന്നു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ് തുടങ്ങിയവരും കെ.സിയുടെ ഗ്രൂപ്പിലേക്ക് മാറിക്കഴിഞ്ഞു. കെ.സി സഹായിച്ചാണ് ടി. ശരത്ചന്ദ്രപ്രസാദ് കെ.പി.സി.സി വൈസ്പ്രസിഡന്റായി വന്നതെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ ഗ്രൂപ്പിന്റെ പരസ്യമായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയിട്ടില്ല. കെ.പി.സി.സി പുനഃസംഘടനയില്‍ തന്റെ സ്വാധീനത്തില്‍ ഐ ഗ്രൂപ്പുകാരാണെങ്കിലും കുറച്ചുപേരെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് കെ.സി കൊണ്ടുവന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സാന്നിധ്യം തെളിയിക്കാന്‍ കെ.സി ഗ്രൂപ്പ് കിണഞ്ഞു പരിശ്രമിച്ചിരുന്നു. അതിന്റെ ഫലമായാണ് രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഔദ്യോഗിക ധാരണയുണ്ടായിരുന്നിട്ടും ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും നേരിട്ടു മത്സരിച്ചത്. ആലപ്പുഴ ജില്ലയില്‍ മുതിര്‍ന്ന നേതാക്കളൊഴികെയുള്ളവര്‍ കെ.സിയുടെ ഭാഗത്തേക്കു ചുവടുമാറിയിട്ടുണ്ട്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഡി.സി.സി പ്രസിഡന്റ് എം. ലിജു ഇതുവരെ ആരെയും പിണക്കേണ്ടെന്ന നിലപാടില്‍ തുടരുകയാണ്. എങ്കിലും ആലപ്പുഴയില്‍ ഇതിനകം തന്നെ കെ.സി ഗ്രൂപ്പ് പല സ്ഥലങ്ങളിലും യോഗം ചേര്‍ന്നുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗിന്റെ വിലയിരുത്തല്‍.
പി.ടി തോമസിന്റെ നേതൃത്വത്തിലാണ് കെ.സി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നാണ് വിവരം. പരസ്യമായി ഗ്രൂപ്പ് യോഗങ്ങള്‍ കൂടിത്തുടങ്ങിയ സാഹചര്യത്തില്‍ ഐ ഗ്രൂപ്പുമായി ശക്തമായ പോരാട്ടത്തിലേക്കാണ് കെ.സി ഗ്രൂപ്പ് നീങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ കെ.സി ഗ്രൂപ്പ് ശക്തിപ്രാപിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്കു രൂപംനല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago