സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പടിയില്‍
കൊച്ചി: ആളെ ഭീഷണിപ്പെടുത്തി മര്ദിച്ചവശനാക്കിയതിനെ ശേഷം കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകുന്നതിനിടയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എറണാകുളം സൗത്ത് പൊലിസ് അറസ്റ്റു ചെയ്തു. കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പില്‍ വീട്ടില്‍ ലൂതര്‍ ബെന്‍(30), കൊച്ചി നസ്റേത്ത് പീടിക പറമ്പില്‍ വീട്ടില്‍ ഡാനി എന്ന ജോണ്‍പോള്‍ (33) എന്നിവരെ ഒളിച്ച് താമസിച്ചിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് പിടികൂടിയത്.
പനമ്പള്ളി നഗറിലെ കൊച്ചിന് ഷിപ്പ് യാര്‍ഡിലെ പുതിയ കെട്ടിടത്തിന് സമീപമായിരുന്നു സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ വിനീതിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് ശേഷം അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് കാറില്‍ ഭീഷണിപ്പെടുത്തി കടത്തി കൊണ്ടു പോകുന്നതിനിടയില്‍ ഇയാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി. തുടര്‍ന്നാണ് ഇതേ കാര്‍ ബൈക്ക് യാത്രക്കാരനായ കുമ്പളങ്ങി സ്വദേശി തോമസി(59)നെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എസ്.ഐ റോയി, എസ്.എസ്.ഐ അനില്‍ കുമാര്‍, മഹേഷ്,പ്രശാന്ത്, അനില്‍, സുരേഷ് എന്നിവര്‍ അടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."