യു.എസിന്റെ ഫോണ്‍ ചോര്‍ത്തല്‍ രേഖകള്‍ പുറത്ത്
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തില്‍ ആരുടെ ആന്‍ഡ്രോയ്ഡ് ഫോണും സാംസങ് സ്മാര്‍ട് ടി.വിയും മൊബൈല്‍ ആപ്പുകളും അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എക്ക് ചോര്‍ത്താനാകുമെന്ന് വിക്കിലീക്‌സ്. ഇതിനുള്ള സംവിധാനങ്ങള്‍ സി.ഐ.എയുടെ കൈവശമുണ്ടെന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. 9000ത്തോളം സര്‍ക്കാര്‍ രേഖകളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. 7818 വെബ് പേജുകളും 943 അറ്റാച്ച്് ചെയ്ത വിവരങ്ങളുമാണ് പുറത്തുവിട്ടത്.
യു.എസ് ചാരസംഘടനയായ സി.ഐ.എയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തലെന്ന് അവകാശപ്പെട്ടാണ് വിക്കിലീക്ക്‌സ് വിവരങ്ങള്‍ പുറത്തുവിട്ടത്. 'ഇയര്‍ സീറോ' എന്ന പേരില്‍ പുറത്തിറക്കിയ ചോര്‍ത്തല്‍ രേഖകളുടെ പരമ്പരയില്‍ 'വോള്‍ട്ട് 7' എന്നു പേരിട്ടാണ് രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്കിങ്. ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ഓപറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് ടി.വി എന്നിവ സി.ഐ.എ ചോര്‍ത്തുന്നുവെന്നാണ് രേഖകള്‍.
എന്‍ക്രിപ്റ്റ് ചെയ്ത് സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് അവകാശപ്പെടുന്ന മെസേജിങ് ആപ്പുകളും ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2013 നും 2016 നും ഇടയില്‍ ചോര്‍ത്തിയ രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലെ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ വിദേശ ഏജന്‍സികളും സ്വകാര്യ ഹാക്കര്‍മാരുമായി യു.എസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
'ഗ്ലോബല്‍ കവേര്‍ട്ട് ഹാക്കിങ് പ്രോഗ്രാം' എന്നാണ് സി.ഐ.എ വിവരംചോര്‍ത്താനുള്ള പദ്ധതിക്ക് നല്‍കിയ പേര്. ഒരു വ്യക്തിയുടെ കൈവശമുള്ള ഫോണും മറ്റു ഉപകരണങ്ങളും ഹാക്ക് ചെയ്യുക മാത്രമല്ല, അവ ഓണ്‍ ചെയ്തു സ്ഥലംകണ്ടെത്താനും ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും സി.ഐ.എയുടെ മൊബൈല്‍ ഡിവൈസസ് ബ്രാഞ്ചിനു കഴിയും.
ഫോണിന്റെ കാമറകളും മൈക്രോഫോണുകളും ഉടമസ്ഥന്‍ അറിയാതെ സി.ഐ.എയ്ക്കു പ്രവര്‍ത്തിപ്പിക്കാനുമാകും. വാട്ട്‌സ്ആപ്പ്, സിഗ്‌നല്‍, ടെലഗ്രാം, വെയ്‌ബോ, കോണ്‍ഫൈഡ്, ക്ലോക്ക്മാന്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ എന്‍ക്രിപ്ഷന്‍ നടക്കുന്നതിനു മുന്‍പേതന്നെ ഇവര്‍ക്കു ഹാക്ക് ചെയ്യാനാകും.
സൈബര്‍ സുരക്ഷയുടെ പാളിച്ചകളും സംരക്ഷണവും ലക്ഷ്യംവച്ചാണ് വിവരം ചോര്‍ത്തിയവര്‍ തങ്ങളെ സമീപിച്ചതെന്ന് വിക്കിലീക്‌സ് പറയുന്നു. എന്നാല്‍ രേഖകളുടെ ആധികാരികത തങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് വിക്കിലീക്‌സ് പറഞ്ഞു.
2013 ല്‍ യു.എസ് നാഷനല്‍ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ) കോണ്‍ട്രാക്ടറായിരുന്ന എഡ്വേര്‍ഡ് സ്‌നോഡനാണ് അമേരിക്ക നടത്തിയ ഫോണ്‍ചോര്‍ത്തല്‍ പുറത്തുവിട്ടത്. തുടര്‍ന്ന് സ്‌നോഡനെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചിരുന്നു. സ്‌നോഡന്‍ പിന്നീട് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. ഇതിനു ശേഷം അമേരിക്ക നടത്തുന്ന ഫോണ്‍ ചോര്‍ത്തലിന്റെ വിശദാംശങ്ങള്‍ ഇതാദ്യമായാണ് വിക്കിലീക്‌സ് പുറത്തുവിടുന്നത്. സംഭവത്തെ സി.ഐ.എയും വൈറ്റ്ഹൗസും നിഷേധിച്ചു.
ഇന്റലിജന്‍സ് വിവരങ്ങളെ കുറിച്ച് പ്രതികരിക്കാനാകില്ലെന്നായിരുന്നു സി.ഐ.എ വക്താവ് ജൊനാഥന്‍ ലിയുവിന്റെ പ്രസ്താവന. തങ്ങളുടെ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് ഹാക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഗൂഗിളും നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."