ബധിര കായിക മേളയില്‍ നേട്ടം കൈവരിച്ച് മൂവാറ്റുപുഴ അസീസി സ്‌കൂള്‍ ഫോര്‍ ഡെഫ്
മൂവാറ്റുപുഴ: ചെന്നൈയില്‍ നടന്ന 23-ാമത് ദേശീയ ബധിര കായിക മേളയില്‍ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ഡെഫിലെ വിദ്യാര്‍ഥികള്‍ നേട്ടം കൊയ്തു. കേരളത്തിന് വേണ്ടി ദേശീയ ബധിര കായിക മേളയില്‍ സ്‌കൂളില്‍ നിന്നും വിവിധ മത്സരത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ ആറ് പേര്‍ വിവിധയിനങ്ങളില്‍ മെഡല്‍ നേടി. എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുപ്രിയ വിനോദ് പെണ്‍കുട്ടികളുടെ അണ്ടര്‍ 18ല്‍ 100, 400, മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ട് സ്വര്‍ണ മെഡല്‍ നേടി. സംസ്ഥാന കായിക മേളയിലും വിഷ്ണു പ്രിയ വിനോദ് 400മീറ്റര്‍ ഓട്ടത്തിലും റിലേയിലും ലോങ്ജംമ്പിലും ഒന്നാം സ്ഥാനം നേടിയിരുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യ രാജേന്ദ്രന്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 16ല്‍ 100മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനവും, ലോംഗ് ജംമ്പിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി യഥാക്രമം വെള്ളി, വെങ്കലം മെഡല്‍ നേടി. സംസ്ഥാന കായികമേളയിലും ആദിത്യ രാജേന്ദ്രന്‍ 100മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി ആന്‍ലിയ അഗസ്റ്റ്യന്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 16ല്‍ ഷോട്ട് പുട്ടില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി വെങ്കലം നേടി.
സംസ്ഥാന കായികമേളയില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്‌കൂളിലെ 10ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആദില്‍ അലി റംസാന്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 18ല്‍ 100, 400മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം നേടി വെള്ളിമെഡല്‍ കരസ്ഥമാക്കി. സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി വര്‍ഗീസ്.വി.യോഹന്നാന്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 16ല്‍ ഷോട്ട് പുട്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി വെള്ളിമെഡല്‍ നേടി. അജിഷ്.പി.എസിന് ലോംഗ് ജംബില്‍ ഒന്നാം സ്ഥാനവും, ട്രിപ്പിള്‍ ജംമ്പില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി യഥാകൃമം സ്വര്‍ണ്ണം, വെള്ളിയും നേടി. ചെന്നൈ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന കായിക മേളയില്‍ 167 പോയിന്റ് നേടി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. 102പോയിന്റോടെ തമിഴ്‌നാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകയായ സിസ്റ്റര്‍ നമിത, സ്‌കൂളിലെ കായിക അധ്യാപികയായ ഷൈനി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ മത്സരത്തിനൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."