എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 147 ഒഴിവുകളാണുള്ളത്. ജനറല്‍ 92, ഒ.ബി.സി 11, എസ്.സി 23, എസ്.ടി 21 എന്നിങ്ങനെയാണ് ഒഴിവുകള്‍.തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലായിരിക്കും നിയമനം.
പത്താം ക്ലാസും മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ ഫയറില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കില്‍ റെഗുലറായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു. കുറഞ്ഞ പ്രായപരിധി 18. കൂടിയ പ്രായപരിധി ജനറല്‍ വിഭാഗക്കാര്‍ക്ക് 30ഉം ഒ.ബി.സിക്കാര്‍ക്ക് 33ഉം എസ്.സി, എസ്.ടിക്കാര്‍ക്ക് 35ഉം ആണ്. 2017 മാര്‍ച്ച് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
എഴുത്തുപരീക്ഷ, വൈദ്യപരിശോധന, ഡ്രൈവിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ട്രിച്ചി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം, അഗത്തി എന്നിവിടങ്ങളിലാണ് പരീക്ഷാക്രേന്ദങ്ങള്‍. ഹിന്ദിയിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ ചെന്നൈയില്‍ മാറാവുന്ന 100 രൂപയുടെ ഡി.ഡിയും സഹിതം THE REGIONAL EXECUT-IVE DIRECTOR, Airports Authority of India, Southern Re-gion, Chennai 600 027 എന്ന വിലാസത്തില്‍ അയക്കണം. (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല). കൂടുതല്‍ വിവരങ്ങള്‍ക്ക്: www.airportsindia.org.in www.aai.aero. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാര്‍ച്ച് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."