കേരള ജനതയോട് എന്തിനീ ക്രൂരത, ബജറ്റിനിടെ കേന്ദ്രത്തോട് തോമസ് ഐസക്കിന്റെ ചോദ്യം
പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരേ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെരൂക്ഷ വിമര്‍ശനം.പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നുംദുരിതാശ്വാസ നിധിയില്‍ നിന്ന്3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
'പ്രളയകാലത്ത് നമ്മോടൊപ്പം കൈകോര്‍ത്ത കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രസൈനിക വിഭാഗങ്ങളോടും നന്ദിയുണ്ട്. പക്ഷെ പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രളയത്തില്‍ നിന്ന്കരകയറ്റാന്‍ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന്3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു സുഹൃത്ത്രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ല. പ്രവാസി മലയാളികളുടെ സഹായം തേടാന്‍ മന്ത്രിമാരെ അനുവദിച്ചില്ല. വാര്‍ഷിക വായ്പ പരിധിക്കപ്പുറത്ത് വായ്പയെടുക്കാനും അനുമതി തന്നില്ല, തോമസ് ഐസക്ക് ബജറ്റിനിടെ പറഞ്ഞു.
ലോകബാങ്കില്‍ നിന്നെടുക്കുന്ന വായ്പ സാധാരണ അനുവദിക്കുന്ന വായ്പ തുകയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കേന്ദ്രനിലപാട്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് അധിക പണമില്ല. കേരള ജനതയോട് എന്തിനീ ക്രൂരത കേന്ദ്രം കാണിക്കുന്നുവെന്നും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടെ ചോദിച്ചു.
'വായ്പാപരിധിയുയര്‍ത്താന്‍ കേന്ദ്രത്തിന് സമ്മതമല്ല എന്ന്മാത്രമല്ല അംഗീകൃത വായ്പകള്‍ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ജനുവരി ഫെബ്രുവരി മാര്‍ച്ച്മാസങ്ങളിലായി 6000പരം കോടി രൂപ വായ്പയെടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ 1800 കോടി രൂപ കേന്ദ്രം വെട്ടികുറക്കുകയാണുണ്ടായത്. പുനര്‍നിര്‍മ്മാണത്തിനുള്ള വായ്പ സാധാരണവായ്പാ പരിധിക്കു പുറത്തേക്ക് കണക്കാക്കണം എന്ന കേരളത്തിന്റെആവശ്യവുംകേന്ദ്രം തള്ളി. കേരളത്തിന് മാത്രമായുള്ള ആവശ്യമായല്ല പലതും ചോദിച്ചത്. പ്രകൃതി ദുരന്തം നേടിടുന്ന ഏത് സംസ്ഥാനത്തിനും ഇത് നല്‍കണം എന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെയും പ്രതികരിച്ചില്ല. പരിമിതികളെ മറികടന്നാണ് പുനര്‍നിര്‍മ്മാണം മുന്നേറുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."