കല്ലിയൂര്‍ പഞ്ചായത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു
നേമം: കല്ലിയൂരില്‍ ദലിത് അധ്യാപികയെ ആക്രമിച്ച സംഭവത്തിനെതിരേ കഴിഞ്ഞദിവസം കല്ലിയൂര്‍ ജങ്ഷനില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. കല്ലിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുപ്പയ്ക്കല്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ , വിന്‍സന്റ് എം.എല്‍.എ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ വിദ്യാധരന്, കോളിയൂര്‍ ദിവാകരന്നായര്, സി.കെ.വത്സലകുമാര്‍ , കെ.പി.സി.സി അംഗം ജി.സുബോധന്‍, ഡി.സി.സി സെക്രട്ടറിമാരായ വിന്‍സന്റ് ഡി.പോള്‍, ആര്.ആര്.സഞ്ജയ്കുമാര്‍, നരുവാമൂട് ജോയ്, കല്ലിയൂര്‍ വിജയന്, പ്രേംകുമാര്‍ , വെങ്ങാനൂര്‍ ശ്രീകുമാര്‍, എസ്.വീരേന്ദ്രകുമാര്‍, കോട്ടുകാല്‍ വിനോദ്, ഭഗവതിനട ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."