അഗതി മന്ദിരത്തില്‍ സമാശ്വാസവുമായി ജില്ലാ ഭരണകൂടം
കൊല്ലം: അനാഥത്വവും അനാരോഗ്യവും തളര്‍ത്തിയ മനസുകള്‍ക്ക് സമാശ്വാസമേകി വനിതാദിനാചരണം. ലോക വനിതാദിനത്തോടനുബന്ധിച്ച് കൊല്ലം മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളാണ് അന്തേവാസികള്‍ സാന്ത്വനമായത്. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം നടത്തിയ മെഡിക്കല്‍ ക്യാംപോടെയാണ് രാവിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കാന്‍ മേയര്‍ വി രാജേന്ദ്രബാബുവും കലക്ടര്‍ ഡോ. മിത്ര .ടിയും എത്തിച്ചേര്‍ന്നു. അഗതി മന്ദിരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മേയറും കലക്ടറും ആശയവിനിമയം നടത്തി.
പത്തനാപുരം: ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന്റെ ആഭ്യമുഖ്യത്തില്‍ വനിതാദിനാചരണം നടന്നു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മമാരില്‍ നിന്നും തിരഞ്ഞെടുത്ത ഷീന നെല്‍സനെ ഹെഡ്മിസ്ട്രസ് കെ. ആര്‍ സുധയും പി.ടി. എ പ്രസിഡന്റ് രഞ്ജിത സുനിലും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
കൊല്ലം: ഡിസ്ട്രിക്ട് വിമണ്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വനിതാ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഏകദിന സെമിനാര്‍ നടത്തി. വൈ.എം.സി.എ, വി.എസ്.എസ്. കെ.എല്‍.സി.ഡബ്ല്യു.എ, എസ്.എന്‍.വി.എസ്, എം.ഡബ്ല്യു.എസ്.സി എന്നീ സംഘടനകളാണ് സെമിനാറില്‍ പങ്കെടുത്തത്.ലീലാ ചുമ്മാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ്. സുലഭ മുഖ്യപ്രഭാഷണം നടത്തി.
വിമണ്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ജെയിന്‍ ആല്‍വിന്‍ ഫ്രാന്‍സിസ് അധ്യക്ഷയായി. സെക്രട്ടറി രമാരാജന്‍ സ്വാഗതം പറഞ്ഞു. ഡെയ്‌സമ്മ മാത്യു, വിമലകുമാരി, അനിതാഘോഷ്, മൃദുല കുര്യന്‍, നൂര്‍ജി ഫാസില്‍, ഷീബാ റോയ്, സുജാത സന്തോഷ്, രോഹിണി ശ്രീനിവാസന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."