പെണ്‍ഭരണവുമായി ജില്ലയിലെ പൊലിസ് സ്റ്റേഷനുകള്‍
കൊല്ലം: ലോക വനിതാദിനം ആഭ്യന്തരവകുപ്പ് ജില്ലയില്‍ ആഘോഷിച്ചത് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ചുമതലയും വനിതാ പൊലിസുകാരെ ഏല്‍പ്പിച്ചാണ്. കൊല്ലം സിറ്റി പൊലിസ് കമ്മിഷണറുടെയും കരുനാഗപ്പള്ളി എ.സി.പി യുടേയും നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷന്‍ ഭരണം ഇന്നലെ പെണ്‍പൊലിസിന്റെ കൈയിലായിരുന്നു. എസ്.ഐ ആയി സൂസിമാത്യു 'ചുമതലയേറ്റു'. സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരുന്ന ആട്ടോറിക്ഷയില്‍ നിന്നും താക്കോല്‍ ഊരിക്കൊണ്ടുപോയ ആദ്യപരാതി 10 മണിയോടെ സ്വീകരിച്ചു. ഇ.ഡി. ചാര്‍ജ് മിനിയ്ക്കും റിസപ്ഷന്‍ ചാര്‍ജ് സനീഷയും സമിതയും പങ്കിട്ടു. പെറ്റീഷന്‍ സ്‌ക്വാഡ് ബിന്ദുവിനെ ഏല്‍പ്പിച്ചപ്പോള്‍ റൈറ്ററായിരുന്നത് സമീനായിയിരുന്നു. വയര്‍ലസ് ഓപ്പറേറ്ററായി ആശയും ജീപ്പിന്റെ വളയം പിടിച്ച് ജയയും താരങ്ങളായി. കൊട്ടാരക്കര,പുനലൂര്‍ ഉള്‍പ്പടെ മറ്റ് 17 പൊലീസ് സ്റ്റേഷനുകളിലും വനിതാ ജീവനക്കാരാണ് പ്രധാന ചുമതലകള്‍ നിര്‍വ്വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."