സമസ്ത തീരദേശ റിലീഫ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: തീരദേശ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി സമസ്തയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് താനൂരില്‍ തുടക്കമായി. തീരദേശത്തെ 2000 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തത്. തുടര്‍ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ റിലീഫ് വിതരണം നടക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയെന്നത് വിശ്വാസിയുടെ ബാധ്യതയാണെന്നും വിശുദ്ധ റമദാനിലെ സമയങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിലീഫ് കിറ്റ് വിതരണോദ്ഘാടനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി യു.മുഹമ്മദ് ശാഫി, എം.ഇ.എ എന്‍ജിനിയറിങ് കോളജ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുബൈര്‍ സി.കെ, കാടാമ്പുഴ മൂസഹാജി പ്രസംഗിച്ചു. സി.എം അബ്ദുസ്സമദ് ഫൈസി സ്വാഗതവും നൗഷാദ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."