കലക്ടറേറ്റ് സ്ഫോടനം: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ ജില്ലാ സെഷന്‍സ് കോടതി 15 ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം വിട്നമ്പര് 27ല്‍ അബ്ബാസ് അലി(27), വീട്ടുനമ്പര്‍ 17ല്‍ ഷംസൂണ്‍ കരിംരാജ(22),മധുര നെല്‍പ്പട്ട കരിംഷാ മസ്ജിദ് ഫസ്റ്റ്സ്ട്രീറ്റ് വീട്ടുനമ്പര്‍ 23ല്‍ ദാവുദ് സുലൈമാന്‍(22),നെല്‍പ്പട്ട വീട്ടുനമ്പര്‍ 13സി ഷംസുദ്ദീന്(23)എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ചിറ്റൂര്‍ ജയിലില്‍ കഴിയുകയായിരുന്ന നാലുപ്രതികളെയും ഏഴിന് വൈകിട്ട് പൊലിസ് ജില്ലാ ജയിലില്‍ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ കോടതി തുടങ്ങിയ ഉടനെ എ.സി.പി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. കോടതി കസ്റ്റഡിയില്‍ വിട്ടതോടെ പ്രതികളുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി.
എന്നാല്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയില്ല. കരിംരാജയാണ് കലക്ടറേറ്റ് ബോംബുവയ്ക്കാനെത്തിയത്. മധുരയില്‍ നിന്നുള്ള ട്രെയിനില്‍ അന്നുരാവിലെ 9.30ന് കൊല്ലം റയില്‍വേ സ്റ്റേഷനിലെത്തിയശേഷം ഓട്ടോറിക്ഷയിലാണ് ഇയാള്‍ കലക്ടറേറ്റിലെത്തിയത്. തിരിച്ചുപോയതും ഇയാള്‍ ഓട്ടോറിക്ഷയിലായിരുന്നു. അടുത്ത പ്രദേശമായതും എളുപ്പത്തില്‍ വരാനുള്ള സൗകര്യവുമാണ് കൊല്ലം കലക്ടറേറ്റില്‍ ബോംബുവയ്ക്കാന്‍ കാരണമായതെന്ന് കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ ജയിലില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.2016 ജൂണ്‍ 16ന് ആയിരുന്നു സ്ഫോടനം. മലപ്പുറം,നെല്ലൂര്‍,ചിറ്റൂര്‍,മൈസൂര്‍ എന്നിവടങ്ങളിലും പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നു. സെപ്തംബര്‍ 12ന് നെല്ലൂരില്‍ സ്ഫാടനം നടക്കുന്നതിന് മുമ്പ് അന്നു കൊല്ലത്തെത്തിയ കരിംരാജ ഇവിടെ നിന്നും മൊബൈല്‍ ചാര്‍ജ്ജ് ചെയ്തശേഷം നെല്ലൂരിലേക്കു സന്ദേശമയച്ചിരുന്നു. ഇതിലും പൊലിസിന് തെളിവെടുപ്പു നടത്തേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."