HOME
DETAILS

ചെക്കുഡാമിന്റെ മറവില്‍ സ്വകാര്യ വ്യക്തി ഭൂമി കൈയേറുന്നു

  
backup
March 08 2017 | 19:03 PM

%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8


തൊടുപുഴ: കരിങ്കുന്നം വില്ലേജില്‍ ഒറ്റല്ലൂര്‍ കരികിലം തോടിന് കുറുകെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിക്കുന്ന ചെക്ക് ഡാമിന്റെ മറവില്‍ സ്വകാര്യ വ്യക്തി തോട് കൈയേറി സ്ഥലം കൈവശപ്പെടുത്താന്‍ നീക്കം നടത്തുന്നതായി സ്ഥലവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെയും പഞ്ചായത്തിലെയും ചില ഉദ്യോഗസ്ഥരും കരാറുകാരനും  ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ കരിങ്കല്‍ക്കെട്ട് നിര്‍മിച്ച് തോടിന്റെ ഗതിമാറി മണ്ണിടിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ഭൂമി കൂട്ടിച്ചേര്‍ക്കുന്നു.
സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള 30 സെന്റോളം ഭൂമിയാണ് ഇത്തരത്തില്‍ കൈയേറുന്നത്. 23 മീറ്റര്‍ വീതിയുള്ള തോട് പുറമ്പോക്കിന്റെ 18 മീറ്ററും കൈയേറിക്കഴിഞ്ഞു. കരിങ്കുന്നം വില്ലേജ് ഓഫിസര്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
    കന്യാമല, മറ്റത്തിപ്പാറമല മലകളില്‍ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന കരികിലം തോട്ടില്‍ ആറു മാസത്തോളമാണ് നീരൊഴുക്ക് ഉള്ളത്.
 2015 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഈ തോട്ടില്‍ ആറ് മീറ്ററോളം പൊക്കത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും തോടിന്റെ കരയില്‍ താമസിക്കുന്ന ആളുകളുടെ വീടുകളില്‍ വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുള്ളതാണ്.
തോട് കൈയേറുന്നതിനെതിരേ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും  അവര്‍ അവഗണിക്കുകയാണുണ്ടായത്. പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന വിധം തോടിന്റെ ഗതിമാറ്റി കല്‍ക്കെട്ട് നിര്‍മിച്ചിരിക്കുന്നതുമൂലം പ്രായമായവരും കൊച്ചുകുട്ടികളുമുള്‍പ്പെടെ താമസക്കാരായ  എട്ടോളം കുടുംബങ്ങള്‍ ഭീതിയിലാണ്. ലക്ഷങ്ങള്‍ കോഴയായി മറിഞ്ഞ ഈ ചെക്ക് ഡാം കുഭംകോണം പരിസരവാസികളായ കുടുംബങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
 സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്വക്യാര്യവ്യക്തിക്ക് ഭൂമി കൈയേറുവാന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന നീക്കം സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും തോടു കൈയേറി കല്‍ക്കെട്ട് നിര്‍മിച്ച് മണ്ണിട്ടു നികത്തിയ ഭാഗം  പൊളിച്ച് പൂര്‍വ സ്ഥിതിയിലാക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ഷാജി മാത്യു മുല്ലക്കരി, ബാബു പോള്‍, ഇ.എന്‍ പ്രഭാകരന്‍, ഇ.കെ ദാമോദരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago