പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക: മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മതേതര ചേരിയെ ശക്തിപ്പെടുത്തി ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പാര്‍ട്ടി കേരളം തമിഴ്‌നാട് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ കൂടി സഖ്യ സാധ്യതകള്‍ പരിശോധിക്കും. കേരളത്തിനും തമിഴ്‌നാടിനും പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ കൂടി വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. എന്നാല്‍, മല്‍സരിച്ച് ബി.ജെ.പി വിജയിക്കുന്ന തരത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടില്‍ ഒരു സീറ്റ് കൂടി ലീഗ് ആവശ്യപ്പെടും. ഡി.എം.കെ മുന്നണി തമിഴ്‌നാടില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി യോഗത്തില്‍ ലീഗ് മൂന്നാമതൊരു സീറ്റിനു കൂടി ആവശ്യപ്പെടുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇഖ്ബാല്‍ അഹമദ്, ദസ്തഗീര്‍ ആഖ, ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, മൗലാനാ കൗസര്‍ ഹയാത്ത് ഖാന്‍, അസി.സെക്രട്ടറിമാരായ ഡോ. മതീന്‍ ഖാന്‍, മൊഹമ്മദ് ബാസിത്ത് (മുന്‍ എം.എല്‍.എ) ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ നിസാര്‍ അഹമദ് നഖ്ശബദ്ധി, സെക്രട്ടറി ഇമ്രാന്‍ ഐജാസ്, ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ അംജദ് അലി, സെക്രട്ടറി സാജിദ് ആലം, പശ്ചിമ ബംഗാള്‍ കണ്‍വീനര്‍മാരായ കെ.പി ശരീഫ്, സഫറുല്ല മുല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."