കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ തുറക്കുന്നത് മറ്റന്നാള്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ തുറക്കുന്നത് നിശ്ചയിച്ചതിലും ഒരാഴ്ച നേരത്തെ. ഫെബ്രുവരി മൂന്നിനാണ് ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചടങ്ങാണ് നേരത്തെയാക്കിയത്. ഉദ്ഘാടകനായ കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ സൗകര്യാര്‍ഥമാണ് മാറ്റം. മൂന്നാം തിയതി മംഗലാപുരം വിമാനത്താവളത്തില്‍ നടക്കുന്ന ചടങ്ങിലും കേന്ദ്രമന്ത്രിക്ക് പങ്കെടുക്കേണ്ടതിനാലാണിത്. ഇത് സംബന്ധിച്ച അറിയിപ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയാണ് ലഭിച്ചത്. ഇതോടെ രണ്ട് ദിവസത്തിനകം ഉദ്ഘാടനച്ചടങ്ങ് നടത്തേണ്ടി വന്നതിനാല്‍ നെട്ടോട്ടത്തിലാണ് വിമാനത്താവള അധികൃതര്‍.
120 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 17,000 ചതുരശ്ര അടിയില്‍ രണ്ട് നിലയിലാണ് പുതിയ ആഗമന ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ആഗമന ടെര്‍മിനല്‍ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടല്‍ കേന്ദ്രമായി മാറും. ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥിയാകും .
ഫ്ളൈ ദുബൈ സര്‍വിസ് ഇന്നുമുതല്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്കുള്ള ഫ്ളൈ ദുബൈ വിമാന കമ്പനിയുടെ സര്‍വിസ് ഇന്നുമുതല്‍ തുടങ്ങും. ഇന്ന് രാത്രി 8.20ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ചെ 1.45ന് കരിപ്പൂരിലെത്തും. തിരിച്ച് പുലര്‍ച്ചെ 3.05ന് പുറപ്പെട്ട് ദുബൈ സമയം 6.05ന് എത്തും. കരിപ്പൂരില്‍നിന്ന് ചൊവ, വ്യാഴം, ശനി ദിവസങ്ങളിലും ദുബൈയില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."