സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരന്‍ മര്‍ദിച്ചു
പൂച്ചാക്കല്‍: സര്‍വീസിനിടെ സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരന്‍ അക്രമിച്ചു.ചോദിക്കാനെത്തിയ കണ്ടക്ടറെയും ക്ലീനറെയും മര്‍ദിച്ചു.ചേര്‍ത്തല -അരൂര്‍ ക്ഷേത്രം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'വന്ദനം' ബസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഡ്രൈവര്‍ പള്ളിപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡ് വിപിന്‍ഭവനത്തില്‍ വിമല്‍ പ്രസാദ് (29) കണ്ടക്ടര്‍ പാണാവള്ളി ചിറയില്‍പ്പറമ്പില്‍ ചന്ദ്രന്‍ (41)ക്ലീനര്‍ പള്ളിപ്പുറം പനയ്ക്കല്‍ ജയകുമാര്‍ (33)എന്നിവര്‍ക്കാണ് ആക്രമണമേറ്റത്. ഇവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിമല്‍ പ്രസാദിന്റെ തലയ്ക്ക് നാലു തുന്നലുണ്ട്.
അരൂരില്‍ നിന്നും ചേര്‍ത്തലയ്ക്കു വരികയായിരുന്നു ബസ്.അരൂരില്‍ നിന്നും കയറിയ യാത്രക്കാരന്‍ തിരുനല്ലൂരേക്കു ടിക്കറ്റ് എടുത്തെങ്കിലും മുഴുവന്‍ പണവും നല്‍കിയില്ലത്രെ. മുന്‍വാതില്‍ ഭാഗത്തു നിന്നാണ് ഇയാള്‍ യാത്ര ചെയ്തത്. കോളജ് ജംഗ്ഷനു ശേഷമുള്ള ഷാപ്പിനു സമീപം ഇറങ്ങണമെന്നു ആവശ്യപ്പെട്ടത് സമ്മതിക്കാതെ സമീപത്തെ ബസ് സ്റ്റോപ്പിലെ ബസ് നിര്‍ത്തുവൊള്ളെന്നു താന്‍ പറഞ്ഞതാണ് ആക്രമണകാരണമെന്ന് വിമല്‍പ്രസാദ് പൊലീസിനു മൊഴിനല്‍കി.
യാത്രക്കാരന്‍ കയ്യിലുണ്ടായിരുന്ന എന്തോ ആയുധം ഉപയോഗിച്ച് തലയ്ക്ക് മര്‍ദിക്കുകയായിരുന്നെന്നും അര്‍ധബോധാവസ്ഥയിലേക്കു നീങ്ങിയപ്പോള്‍ ബസ് നിര്‍ത്തിയെന്നും വിമല്‍പ്രസാദ് പറഞ്ഞു.ചോദിക്കാനെത്തിയപ്പോഴാണ് ചന്ദ്രനും ജയകുമാറിനും മര്‍ദനമേറ്റത്.
സംഭവ സമയം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അവര്‍ ഭീതിയിലായി. ചേര്‍ത്തല പൊലീസ് അന്വേഷണം തുടങ്ങി. വിവിധ പരീക്ഷകള്‍ നടക്കുന്നതിനാല്‍ സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."