HOME
DETAILS
MAL
ബാങ്കില്‍ നിക്ഷേപിച്ചത് ചന്ദ്രികയുടെ കാംപയിന്‍ പണം: ഇബ്രാഹിംകുഞ്ഞ്
backup
March 11 2020 | 19:03 PM
തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തിനായി നടത്തിയ വാര്‍ഷിക കാംപയിന്റെ പണമാണ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കൊച്ചി ശാഖയില്‍ നിക്ഷേപിച്ചതെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞു. ചന്ദ്രിക ദിനപ്പത്രത്തിന്റെ കാംപയിന്‍ എല്ലാ വര്‍ഷവും നടത്താറുണ്ട്.
അതിന്റെ ഭാഗമായി 2016 ലും കാംപയിന്‍ നടത്തി. എന്നാല്‍ അമ്പതിനായിരത്തിന് മുകളില്‍ തുക ബാങ്കില്‍ നിക്ഷേപം നടത്തിയാല്‍ അക്കാര്യം അപ്പോള്‍ തന്നെ ആദായനികുതി വകുപ്പിനെ അറിയിക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം നിലവിലുണ്ട്. പത്ത് കോടി രൂപ നിക്ഷേപിച്ചപ്പോള്‍ അക്കാര്യം ഐ.ടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിശദീകരണം തേടി. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ചന്ദ്രികയെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നും ചന്ദ്രിക മാനേജ്‌മെന്റ് വിശദീകരണം നല്‍കി. നോട്ട് നിരോധന കാലമായതിനാല്‍ നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം നിക്ഷേപിച്ചതെന്നും വിശദീകരിച്ചു. എന്നാല്‍ നികുതി അടക്കണമെന്ന നിലപാടാണ് ആദായനികുതി വകുപ്പ് കൈക്കൊണ്ടത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്ന നിലയില്‍ തുക അടയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി മാനേജ്‌മെന്റ് അതംഗീകരിച്ച് 2,24,55,000 രൂപ നികുതിയും പിഴയുമായി അടയ്ക്കുകയും അക്കൗണ്ട് മരവിപ്പിച്ചിരുന്നത് ഒഴിവാക്കി പണം കോഴിക്കോട് ഓഫിസിലേക്ക് മാറ്റുകയും ചെയ്തു. ഈ ഇടപാടും താനുമായി ബന്ധമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."