അപരനാമങ്ങള്‍
#ജാവിദ് അഷ്‌റഫ്
നാടുകള്‍
പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത് ഈജിപ്ത് ആണ്. നീലാകാശത്തിന്റെ നാടാണ് മംഗോളിയ. കംഗാരുവിന്റെ നാട് ആസ്‌ത്രേലിയയാണ്. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് തായ്‌ലന്റാണ്. വൃത്തിയുടെ നാടാണ് സിംഗപ്പൂര്‍. പരുന്തുകളുടെ നാട് എന്നറിയപ്പെടുന്നത് അല്‍ബേനിയയാണ്. ചോക്ലേറ്റിന്റെ നാടാണ് സ്വിറ്റ്‌സര്‍ലന്റ്. റബറിന്റെ നാടാണ് ബ്രസീല്‍. കന്നുകാലികളുടെ നാടോ അര്‍ജന്റീനയും.
ഗൂര്‍ഖകളുടെ നാട് നമ്മുടെ അയല്‍ രാജ്യമായ നേപ്പാളാണ്. കാറ്റാടി മില്ലുകളുടെ നാട് നെതര്‍ലാന്റും ഹമ്മിങ് ബേഡുകളുടെ നാട് ട്രിനിഡാഡുമാണ്. നീലനാട് എന്നറിയപ്പെടുന്നത് ഐസ്‌ലന്റാണ്. ഇടിമിന്നലുകളുടെ നാടാണ് ഭൂട്ടാന്‍. ഉദയ സൂര്യന്റെ നാടാണ് ജപ്പാന്‍. പാതിരാ സൂര്യന്റെ നാടാണ് നോര്‍വേ. സൂര്യാസ്തമനത്തിന്റെ നാടാണ് ബ്രിട്ടന്‍. സൂര്യന്റെ നാടാണ് പോര്‍ച്ചുഗല്‍. മഞ്ഞിന്റെ നാടാണ് കാനഡ. മാര്‍ബിളിന്റെ നാടെന്ന വിശേഷണം ഇറ്റലിക്കാണ്. പ്രഭാത ശാന്തതയുടെ നാടാണ് കൊറിയ. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത് ഫിലിപ്പൈന്‍സ് ആണ്. മെഡിറ്റേറിയന്റെ മുത്ത് ലബനന്‍ ആണ്.
നഗരങ്ങള്‍
കാറ്റിന്റെ നഗരമാണ് ഷിക്കാഗോ. പൂന്തോട്ട നഗരവും ഇതുതന്നെ. ഗ്രാനൈറ്റ് നഗരമാണ് സ്‌കോട്ട് ലാന്റിലെ ആബെര്‍ദീന്‍. ലാസയാണ് വിലക്കപ്പെട്ട നഗരം. ജല നഗരം വെനീസ് ആണ്. പാലങ്ങളുടെ നഗരവും റോഡില്ലാ നഗരവും ഇതുതന്നെ. ആയിരം മിനാരങ്ങളുടെ നഗരമാണ് കൈറോ. ബല്‍ഗ്രേഡ് വെളുത്ത നഗരം എന്നറിയപ്പെടുന്നു. രാജാക്കന്മാരുടെ നഗരമാണ് പെറുവിലെ ലിമ. സൈക്കിളിന്റെ നഗരമാണ് ബെയ്ജിങ്. സ്വപ്നങ്ങളുടെ നഗരമാണ് ഓക്‌സ്ഫഡ്. അറേബ്യന്‍ രാത്രികളുടെ നഗരമാണ് ബാഗ്ദാദ്.
ഇന്ത്യയുടെ നഗരങ്ങള്‍
വെള്ളച്ചാട്ടങ്ങളുടെ നഗരം റാഞ്ചിയാണ്. വജ്രങ്ങളുടെ നഗരമാണ് സൂററ്റ്. മാര്‍ബിള്‍ നഗരമാണ് ജബല്‍പൂര്‍. മുന്തിരി നഗരമാണ് നാസിക്. മുട്ടയുടെ നഗരമാണ് നാമക്കല്‍. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് കൊല്‍ക്കത്തയാണ്.
ദുഃഖം
ചൈനയുടെ ദുഃഖമാണ് ഹൊയാങ് ഹോ നദി. അസമിന്റെ ദുഃഖമാകട്ടെ ബ്രഹ്മപുത്ര നദിയും. ബീഹാറിന്റെ ദുഃഖമാണ് കോസി നദി. ബംഗാളിന്റെ ദുഃഖമാണ് ദാമോദര്‍ നദി.
ഇന്ത്യയുടെ സ്വന്തം
ഇന്ത്യയുടെ പൂന്തോട്ടം ബാംഗ്ലൂര്‍ ആണ്. ഇന്ത്യയുടെ പാല്‍ത്തൊട്ടി ഹരിയാനയും. ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം ഉത്തര്‍ പ്രദേശുമാണ്. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജന തോട്ടം നമ്മുടെ കേരളമാണ്.
കേരളത്തിലെ അപരന്മാര്‍
കേരളത്തിന്റെ ഹോള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് കുട്ടനാട് ആണ്. കേരളത്തിന്റെ ചിറാപുഞ്ചിയാണ് ലക്കിടി. കേരളത്തിന്റെ വൃന്ദാവനമാണ് മലമ്പുഴ. കേരളത്തിന്റെ മക്കയെന്ന വിശേഷണം പൊന്നാനിക്കാണുള്ളത്. സപ്തഭാഷാ സംഗമഭൂമി എന്ന വിളിപ്പേര് കാസര്‍കോഡിന് സ്വന്തമാണ്. കേരളത്തിന്റെ മൈസൂര്‍ ആണ് മറയൂര്‍.
കവികളും കിവികളും
കവികളുടെ നാടാണ് ചിലി. കിവികളുടെ നാട് ന്യൂസിലന്റും.
ആനകളുടെ നാട്
വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് തായ്‌ലന്റ് ആണ്. ദശലക്ഷം ആനകളുടെ നാടാണ് ലാവോസ്.
ആയിരങ്ങള്‍
ആയിരം മലകളുടെ നാടാണ് റുവാണ്ട. ആയിരം തടാകങ്ങളുടെ നാടാകട്ടെ ഫിന്‍ലന്റ്. ആയിരം ദ്വീപുകളുടെ രാജ്യമാണ് ഇന്തോനേഷ്യ.
രോഗികള്‍
യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്നത് തുര്‍ക്കിയാണ്. ഏഷ്യയുടെ രോഗിയെന്ന ഖ്യാതി മ്യാന്മറിനാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."