HOME
DETAILS
MAL
പരിശോധന വൈകി: പനിയുള്ളയാള്‍ ട്രയല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി
backup
March 11 2020 | 19:03 PM
തളിപ്പറമ്പ് (കണ്ണൂര്‍): പനിക്ക് ചികിത്സ തേടിയെത്തിയ പ്രവാസിയെ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ വൈകിയെന്നാരോപണം. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പ്രവാസി കൊറോണ ട്രയല്‍ മുറിയില്‍ ഇരുപത് മിനുട്ട് ഇരുന്നതിനു ശേഷം ഇറങ്ങിപ്പോയി. മെഡിക്കല്‍ സൂപ്രണ്ട് പരിയാരം പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.
ഇന്നലെ രാവിലെ എട്ടോടെയാണ് വിദേശത്ത് നിന്നെത്തിയ യുവാവ് പനിബാധിച്ച് ആശുപത്രിയിലെത്തിയത്. മാസ്ക് ധരിച്ചു വരാന്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞതിനെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന മാസ്ക് ധരിച്ചെത്തിയ ഇയാളെ ട്രയല്‍ മുറിയിലെത്തിച്ചു. പിന്നീട് 20 മിനുട്ടോളം കാത്തിരുന്ന് മടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."