കേരള കെയര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കും.
42 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. നിലവിലുള്ള ആര്.എസ്.ബി.വൈയും, കാരുണ്യയും ആരോഗ്യ വകുപ്പിനു കീഴിലെ മറ്റു പദ്ധതികളും സംയോജിച്ചാണ് പദ്ധതി. 10 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങളും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന പത്തുലക്ഷത്തിലധികം പേരെയും കൂടാതെയുള്ള 42 ലക്ഷം പേരുടെ പ്രീമിയമാണ് സര്‍ക്കാര്‍ അടയ്ക്കുന്നത്. ബാക്കി വരുന്ന 20 ലക്ഷം പേര്‍ക്ക് പ്രീമിയം നേരിട്ട് അടച്ച് പദ്ധതിയില്‍ ചേരാം.
ഇന്‍ഷുര്‍ ചെയ്യുന്ന മുഴുവന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു നേരിട്ടു നല്‍കും. കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയവയുടെ നിര്‍ണയിക്കപ്പെട്ട ആരോഗ്യ നടപടികള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള ചെലവ് ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍നിന്നു നേരിട്ടു നല്‍കും.
ഭാഗ്യക്കുറിയില്നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഇതിനായി നീക്കി വയ്്ക്കും. മെയ് മാസത്തോടെ പദ്ധതി നിലവില്‍ വരുമെന്നും തോമസ് ഐസക് പറഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വകുപ്പ് ക്രമീകരിക്കും. ജില്ലാ ആശുപത്രികളില്‍ കാര്‍ഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ വിഭാഗവും ക്രമീകരിക്കാനുള്ള നടപടികളും സ്വീകരിക്കും.
ന്യായമായ നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ തയാറുള്ള എല്ലാ സ്വകാര്യ ആശുപത്രികളെയും ദ്വിതീയ ത്രിതീയ ആരോഗ്യ സേവനങ്ങളില്‍ പങ്കാളികളാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."