വീയപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്ന്
ഹരിപ്പാട്: വീയപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നെഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തേണ്ടത്. 5000 ആളുകള്‍ക്ക് ഒരു ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍ എന്നതാണ് കണക്ക്. എന്നാല്‍ 13 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഇന്‍സ്‌പെക്ടര്‍ പോലുമില്ല.
ചെറുതനയിലെ ഒരു ഇന്‍സ്‌പെക്ടറുടെ ഇന്‍ചാര്‍ജ്ജ് മാത്രമാണ് ഇവിടെ ലഭിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ അര്‍ബുദം, ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖം, എലിപ്പനി, പക്ഷിപ്പനി എന്നിങ്ങനെ നിരവധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ അടിയന്തിരമായി നിയമനം നടത്തുന്നതിനു ഗ്രാമപഞ്ചായത്ത് ഇടപെടല്‍ നടത്തണമെന്നാണ് യോഗത്തിലെ പ്രധാന ആവശ്യം.
72 ലക്ഷം രൂപ ചിലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ ബഹുനില മന്ദിരം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും. ബഹുജന പങ്കാളിത്തത്തോടെ അര്‍ബുദ-വൃക്കരോഗികളെ സഹായിക്കുന്നതിനു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിനും യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജാ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വികസന ചെയര്‍മാന്‍ ടി.പി പ്രസാദ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. അമല സൂസന്‍ സക്കറിയ ടസി ഏബ്രഹാം,കമ്മിറ്റി അംഗങ്ങളായ ജി കാര്‍ത്തികേയന്‍, കെ രഖു, ഹാഷിം, എ.എം നിസാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."