HOME
DETAILS

പ്രളയത്തിനു നല്‍കേണ്ടത് കനത്ത വില

  
backup
January 31 2019 | 19:01 PM

suprabhaatham-ditorial-01-02-2019


കേരളം രൂപംകൊണ്ടതിനു ശേഷം വന്ന കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പായിരുന്നെങ്കില്‍ സംസ്ഥാനം ദുരിതങ്ങളോ ദാരിദ്ര്യമോ ഒട്ടുമില്ലാത്തൊരു നാടായി മാറുമായിരുന്നു. അക്കൂട്ടത്തില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട ബജറ്റുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടന്നിരുന്നെങ്കില്‍ കേരളം സ്വര്‍ഗതുല്യമാകുമായിരുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല.
എന്നാല്‍ അതൊന്നും സംഭവിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി ബജറ്റുകളില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ പകുതിയിലധികവും നടപ്പാക്കപ്പെടാതെ പോകുകയാണ് പതിവ്. അതേസമയം, വിവിധയിനം നികുതികളും സെസ്സുമൊക്കെയായി പ്രഖ്യാപിക്കുന്ന അധികബാധ്യതകള്‍ കൃത്യമായി നടപ്പാക്കും. അതുവഴി ജനങ്ങള്‍ അതിന്റെ ഭാരം താങ്ങാന്‍ വിധിക്കപ്പെടുന്നതാണ് കാലാകാലങ്ങളായി കണ്ടുപോരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആ പതിവു തെറ്റിക്കുന്നില്ലെന്നാണ് വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന.


പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനായി ചില ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടിക്കു മേല്‍ ഒരു ശതമാനം സെസ് ഏര്‍പെടുത്താന്‍ നേരത്തെ തന്നെ തീരുമാനമായതാണ്. അത് ആഡംബര കാറുകളടക്കം ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ ഉപയോഗിക്കുന്നതും വല്ലപ്പോഴുമൊരിക്കല്‍ മാത്രം വാങ്ങുന്നതുമായ വസ്തുക്കളില്‍ ഒതുങ്ങിനില്‍ക്കുമെന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. എന്നാല്‍ അത്തരം വിവേചനങ്ങളൊന്നുമില്ലാതെയാണ് സെസ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതുമൂലം ഏറെ പാവപ്പെട്ടവരടക്കം ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വില കൂടുകയാണ്. ആയുര്‍വേദ മരുന്നുകള്‍, ബിസ്‌കറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ്, നോട്ട് ബുക്ക്, പേന, സ്‌കൂള്‍ ബാഗ്, കണ്ണട, ശീതളപാനീയം, മിനറല്‍ വാട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പഞ്ചസാര, വെണ്ണ, നെയ്യ്, പാല്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, സിമന്റ് തുടങ്ങിയവയുടെയല്ലാം വിലവര്‍ധന എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് ഉറപ്പാണ്.


ഒരുകാലത്ത് മികച്ച സാമ്പത്തികശേഷിയുള്ളവര്‍ മാത്രം ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമുള്ളതുമായ മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയ്ക്കു മേല്‍ ഏര്‍പെടുത്തിയ സെസ്സും സമൂഹത്തിനു മൊത്തത്തില്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. രണ്ടു വര്‍ഷത്തേക്കാണ് ഈ സെസ്. പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ വേതനമടക്കം സാധ്യമായ തുക സംഭാവന നല്‍കിയവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. അവരൊക്കെ തന്നെ ഇനിയും നീണ്ടൊരു കാലയളവില്‍ പ്രളയത്തിന്റെ പേരില്‍ അധിക സാമ്പത്തിക ബാധ്യത പേറാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ മാത്രമല്ല പ്രളയബാധിതര്‍ പോലും പേറേണ്ടി വരുന്നു സാധനങ്ങളുടെ വില വര്‍ധന വഴിയുള്ള അധികഭാരം. ഫലത്തില്‍ ദുരിതത്തില്‍ പെട്ടയാളുകളുടെ പോക്കറ്റില്‍നിന്ന് പണം തട്ടിപ്പറിച്ചെടുത്ത് അതുപയോഗിച്ച് അവരെ തന്നെ സഹായിക്കുകയാണ് സര്‍ക്കാര്‍. ഈ സെസ് വഴി രണ്ടു വര്‍ഷം കൊണ്ട് ഏറെ കനത്തൊരു തുകയായിരിക്കും പൊതുഖജനാവില്‍ വന്നുചേരുക. പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായി ഇത്ര വലിയൊരു തുക വേണ്ടിവരുമോ എന്ന സംശയം നിലനില്‍ക്കുന്നുമുണ്ട്.
സ്വര്‍ണത്തിനും ആഡംബര വസ്തുക്കള്‍ക്കും ഏര്‍പെടുത്തിയ സെസ് വ്യാപാരമേഖലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഈ മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ വ്യാപാരം സമീപ സംസ്ഥാനങ്ങളിലേക്കു നീങ്ങാന്‍ ഇതു കാരണമാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്ന സ്വര്‍ണത്തിനു മേല്‍ സെസ് കൂടി വരുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും വലിയ ബാധ്യത സൃഷ്ടിക്കും. കേരളത്തില്‍ സമ്പന്നര്‍ മാത്രം ഉപയോഗിക്കുന്നതല്ല സ്വര്‍ണാഭരണങ്ങള്‍. വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി പരമദരിദ്രര്‍ക്കു പോലും സ്വര്‍ണം വാങ്ങേണ്ടിവരുന്ന നാടാണിത്. ഇതിനൊക്കെ പുറമെ സര്‍ക്കാര്‍ ആശുപത്രികളിലേതടക്കമുള്ള വിവിധയിനം ഫീസുകള്‍ വര്‍ധിപ്പിക്കുന്നതും സാധാരണക്കാര്‍ക്കു ബാധ്യത സൃഷ്ടിക്കും.


ഈ പിടിച്ചുപറികള്‍ക്കിടയിലും ജനോപകാരപ്രദവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്നതുമായ ഒട്ടേറെ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ട്രെയിന്‍ യാത്ര നാലു മണിക്കൂറായി ചുരുക്കാനുതകുന്ന തെക്കുവടക്ക് സമാന്തര റെയില്‍പാതാ പദ്ധതി വികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ 2010ലെ ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍പാതാ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത് രണ്ടാഴ്ച മുമ്പാണെന്നത് ഓര്‍ക്കേണ്ടതുമുണ്ട്. അതുപോലെ പാഴായിപ്പോകുന്ന പദ്ധതിയായി ഇതും മാറില്ലെന്നു പ്രതീക്ഷിക്കാം.


ക്ഷേമ പെന്‍ഷനുകളിലെ വര്‍ധന, കുടുംബശ്രീക്ക് വകയിരുത്തിയ 1420 കോടി രൂപ എന്നിവ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. നവകേരളത്തിനായി പ്രഖ്യാപിച്ച 25 പദ്ധതികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, വ്യവസായ പാര്‍ക്ക്, കോര്‍പറേറ്റ് നിക്ഷേപ വര്‍ധന എന്നിവ അതിലുള്‍പ്പെടുന്നുണ്ട്. ടൂറിസം മേഖലയിലെ വികസനത്തിനു പ്രഖ്യാപിച്ച പദ്ധതികള്‍ ഈ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ്. കേരളത്തിന്റെ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ പദ്ധതികള്‍ വലിയ തോതില്‍ സഹായിക്കും.
വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്‌സ് വഹിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതിയടക്കം പിന്നാക്ക വിഭാഗങ്ങള്‍ക്കു ഗുണകരമായ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
മൊത്തത്തിലെടുത്താല്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെങ്കില്‍ പോലും ജനപ്രിയ പ്രഖ്യാപനങ്ങള്‍ ധാരാളമുള്ള ബജറ്റാണിത്. ഒപ്പം പ്രളയം മറയാക്കി ജനങ്ങളില്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago