ലിവര്‍പൂളിന് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ചെല്‍സിക്ക് നാണംകെട്ട തോല്‍വി. ലെസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ 1-1 ന് സമനിലയില്‍ കുരുക്കിയത്. മൂന്നാം മിനുട്ടില്‍ തന്നെ സാദിയോ മാനെയുടെ ഗോളില്‍ റെഡ്സ് മുന്നിലെത്തിയിരുന്നു. 45-ാം മിനിറ്റില്‍ ഹാരി മഗ്വെയറുടെ ഗോളില്‍ ലെസ്റ്റര്‍ സമനില കൈക്കലാക്കി. മഞ്ഞ് വീണ ഗ്രൗണ്ടില്‍ മികച്ച കളി പുറത്തെടുക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ജയത്തോടെ ലീഗില്‍ രണ്ടണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം ഏഴു പോയിന്റാക്കി ഉയര്‍ത്താനുള്ള അവസരമാണ് ലിവര്‍പൂള്‍ നഷ്ടമാക്കിയത്. സമനിലയോടെ സിറ്റിയുമായുള്ള അകലം അഞ്ച് പോയിന്റ് മാത്രമേ ഉള്ളു. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബേണ്മൗത്തിനോടായിരുന്നു ചെല്‍സിയുടെ തോല്‍വി. ജോഷ്വാ കിങ് (47, 74), ഡേവിഡ് ബ്രൂക്സ് (63), ചാര്‍ളി ഡാനിയല്‍സ് (95) എന്നിവരാണ് ബേണ്‍മൗത്തിന് വേണ്ടി ലക്ഷ്യം കണ്ടത്. സതാംപ്ടണും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. 2-1 എന്ന സ്കോറിന് ടോട്ടനം വാട്ഫോര്‍ഡിനെ പരാജയപ്പെടുത്തി. 80-ാം മിനുട്ടില്‍ സണ്‍ ഹുന്‍ മിന്, 87-ാം മിനുട്ടില്‍ ഫെര്‍ണാണ്ടോ ലോറന്റെ എന്നിവര്‍ ടോട്ടനത്തിന് വേണ്ടി ലക്ഷ്യം കണ്ടു. 38-ാം മിനുട്ടില്‍ ക്രൈഗ് ചാറ്റ്കാര്ട്ടാണ് വാര്ട്ഫോര്ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
യുവന്റസ് പുറത്ത്
നിലവിലെ ചാംപ്യന്മാരായ യുവന്റസ് ഇറ്റാലിയന്‍ കപ്പില്‍നിന്ന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ അറ്റ്ലാന്റയോട് പരാജയപ്പെട്ടാണ് യുവന്റസ് പുറത്തായത്.
എവേ മത്സരത്തില്‍ അറ്റ്ലാന്റയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു യുവന്റസിനെ പരാജയപ്പെടുത്തിയത്. ഇരട്ടഗോള്‍ നേടിയ ഡുവാന്‍ സപ്പാട്ടയാണ് അറ്റ്ലാന്റയുടെ വിജയശില്‍പ്പി. മറ്റൊരു കളിയില്‍ ഫിയൊറെന്റീന 7-1ന് എ.എസ് റോമയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."