കാട്ടുതീ നിയന്ത്രണം: ഫയര്‍ മോണിറ്ററിങ് സെല്‍ തുടങ്ങി
ആലപ്പുഴ: കാട്ടുതീ യഥാസമയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി.
ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യ ഉപഗ്രഹത്തിന്റെ സഹായത്തോടെ കാട്ടുതീ സംബന്ധിച്ച് ലഭ്യമാക്കുന്ന വിവരങ്ങള്‍ സെല്ലില്‍ സ്വീകരിക്കുകയും വിവരങ്ങള്‍ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ തന്നെ എസ്.എം.എസ് സന്ദേശത്തിലൂടെ കൈമാറുകയും ചെയ്യും.
കേരളത്തിലെ 36 വനം ഡിവിഷനുകളിലും കാട്ടുതീ സംബന്ധിച്ച വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കുമായി തുറന്നിട്ടുള്ള ജില്ലാ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തന ഏകോപനം, കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ കൈക്കൊണ്ട നടപടികള്‍ എന്നിവ സെല്‍ പരിശോധിച്ച് വിലയിരുത്തും.
04712529247, 8547600419 എന്ന ഫോണ്‍ നമ്പറുകളില്‍ വനം വകുപ്പ് ആസ്ഥാനത്ത് ഫയര്‍ മോണിറ്ററിങ് സെല്ലിലേയ്ക്ക് കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."