അലോക് വര്‍മക്കെതിരേ കാരണം കാണിക്കല്‍ നോട്ടിസ്
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ അലോക് വര്‍മക്ക് കാരണം കാണിക്കല്‍ നോട്ടിസ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരമാണ് അദ്ദേഹത്തെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. എന്നാല്‍ പകരം അഗ്നിശമന സേനയുടെ ഡയരക്ടര്‍ ജനറലാക്കിയെങ്കിലും ഈ തസ്തികയില്‍ പ്രവേശിക്കാന്‍ തയാറാകാതിരുന്നതിനാലാണ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
സേനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നെങ്കിലും പ്രതികാര നടപടി എന്ന നിലയില്‍ രാജി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയാറായിരുന്നില്ല.
സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്നലെ അദ്ദേഹം സര്‍വിസില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. വി.ആര്.എസിന് അപേക്ഷിക്കുകയോ ലീവിന് അപേക്ഷിക്കുകയോ ചെയ്യാതെയാണ് അലോക് വര്‍മ പുതിയ തസ്തികയില്‍നിന്ന് വിട്ടുനിന്നതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.
പുതിയ തസ്തികയില്‍ പ്രവേശിക്കുകയായിരുന്നുവെങ്കില് തന്നെ നിയമനം 31ന് അവസാനിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."