സര്‍വേയ്ക്ക് തുടക്കം
ആലപ്പുഴ: സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളെക്കുറിച്ചുള്ള (എം.എസ്.എം.ഇ) വ്യവസായ ഭൂപടം യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിവരശേഖരണത്തിന് തുടക്കമായി.
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് എം.എസ്.എം.ഇ ജിയോ ടാഗിങ്ങ് സര്‍വേ നടത്തുന്നത്. വിവര ശേഖരണം ടാബുകളിലെ പ്രത്യേക ആപ്ലിക്കേഷന്‍ വഴിയാണ് നടത്തുന്നത്.
ജി.പി.എസ് സാങ്കേതിക വിദ്യയുപയോഗിച്ച് ഓരോ സംരംഭവും നിലനല്‍ക്കുന്ന സ്ഥലത്തിന്റെ വിവരമടക്കം ശേഖരിക്കുന്നു.
പ്രത്യേക പരിശീലനം നേടിയ വ്യവസായ വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ സമീപിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന് ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.
സംസ്ഥാനതലത്തില്‍ കുറ്റമറ്റ വ്യവസായ ഭൂപടം തയാറാക്കി വ്യവസായവികസനത്തിന് കൃത്യമായ ആസൂത്രണം സാധ്യമാക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."