ബോധവത്കരണ സമ്മേളനവും കിഡ്‌നി വാക്കും
അമ്പലപ്പുഴ: ലോക വൃക്ക ദിനമായ നാളെ ബോധവത്ക്കരണ സമ്മേളനവും കിഡ്‌നി വാക്കും സംഘടിപ്പിക്കും. സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി, അറവുകാട് ഐ.ടി.സി, ജെ.സി.എ പുന്നപ്ര, കൃപ ആരോഗ്യ - പരിസ്ഥിതി- ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ, ദര്‍ശനം റസിഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9ന് അറവുകാട് ഐ.ടി.സി അങ്കണത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി രാംലാല്‍ ഉദ്ഘാടനം ചെയ്യും. നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ് ഗോമതി വൃക്ക ദിന സന്ദേശം നല്‍കും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും സ്‌നേഹപൂര്‍വം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ ഹസന്‍ എം. പൈങ്ങാമഠം അധ്യക്ഷതവഹിക്കും.
പുന്നപ്ര എസ്.ഐ ഇ.ഡി ബിജു കിഡ്‌നി വാക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷീജ, കെ.സി സുധീന്ദ്രന്‍, പ്രദീപ് കൂട്ടാല, ഒ.ജെ ഷാജി, ഷാജി ഗ്രാമദീപം, ദേവന്‍ പി. വണ്ടാനം, എസ്.നഹാസ്, ഡോ.മുരളീധരക്കൈമള്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."