എം.സി.സി നടത്തുന്ന മെഡിക്കല്‍ പി.ജി ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഇന്നു മുതല്‍
മെഡിക്കല്‍ ഡന്റല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. എം.ഡി, എം.എസ്, ഡിപ്ലോമ, എം.ഡി.എസ്. പ്രോഗ്രാമുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍, കല്‍പിത സര്‍വകലാശാലകളിലെയും കേന്ദ്ര സര്‍വകലാശാലകളിലെയും സീറ്റുകള്‍ എന്നിവയാണ് കൗണ്‍സലിങ്ങിന്റെ പരിധിയില്‍ വരുന്നത്.
കൂടാതെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസിലെ പി.ജി സീറ്റുകളിലെ പ്രവേശനത്തിനുള്ള സ്‌ക്രീനിങ് ഘട്ടവും എം.സി.സി വെബ്‌സൈറ്റ് വഴിയാണ്. ഇതിലേക്കുള്ള തുടര്‍ ഓഫ് ലൈന്‍ കൗണ്‍സലിങ് എ.എഫ്.എം.എസ് അധികൃതര്‍ നടത്തും.
കൗണ്‍സലിങ്ങില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ 22 വരെ വേേു:ൊരര.ിശര.ശി എന്ന വെബ് സൈറ്റ് വഴി നടത്താം. രജിസ്റ്റര്‍ ചെയ്ത ശേഷം ഫീസടയ്ക്കാന്‍ 22 ന് ഉച്ചയ്ക്ക് 12 മണി വരെ സൗകര്യം ഉണ്ടാകും. ചോയ്‌സ് നല്‍കാന്‍ 16 മുതല്‍ 22 ന് രാത്രി 11.55 വരെ സൗകര്യം ലഭിക്കും.
22 ന് രാത്രി 11.55 നകം ചോയ്‌സ് ലോക്കിങ് നടത്തണം. അപേക്ഷാര്‍ഥി അതു ചെയ്തില്ലെങ്കില്‍ സിസ്റ്റം, ചോയ്‌സുകള്‍ ലോക്കുചെയ്യും. ലോക്കിങ് കഴിഞ്ഞാല്‍ ചോയ്‌സുകള്‍ മാറ്റാന്‍ കഴിയില്ല. അതുവരെ ഒരിക്കല്‍ നല്‍കിയ ചോയ്‌സുകള്‍ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം.
ആദ്യ അലോട്ട്‌മെന്റ് 25 ന് പ്രഖ്യാപിക്കും. അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തില്‍ റിപ്പോര്‍ട്ടു ചെയ്ത് പ്രവേശനം നേടാന്‍ 26 മുതല്‍ ഏപ്രില്‍ മൂന്നുവരെ സൗകര്യമുണ്ടാകും.
രണ്ടാം റൗണ്ട് നടപടികള്‍ ഏപ്രില്‍ ഏഴിന് തുടങ്ങും. ആദ്യ റൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ഏപ്രില്‍ ഏഴുമുതല്‍ 12 ന് രാവിലെ 10 വരെ സൗകര്യം കിട്ടും.
ഫീസടയ്ക്കാന്‍ അന്ന് ഉച്ചയ്ക്ക് 12 വരെ സൗകര്യമുണ്ടാകും. ആദ്യറൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ചോയ്‌സ് ഫില്ലിങ്, ലോക്കിങ് നടത്താന്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 12 ന് രാത്രി 11.55 വരെ അവസരം കിട്ടും. രണ്ടാം റൗണ്ട് ഫലം ഏപ്രില്‍ 15 ന് പ്രഖ്യാപിക്കും.
പ്രവേശനം 15 നും 22 നും ഇടയ്ക്ക് നേടണം. രണ്ടാംറൗണ്ടിനുശേഷം 50 ശതമാനം ഓള്‍ഇന്ത്യ ക്വാട്ടയില്‍ വരുന്ന ഒഴിവുകള്‍ ഏപ്രില്‍ 22 ന് വൈകീട്ട് ആറിന് അതത് സ്റ്റേറ്റ് ക്വാട്ടയിലേക്ക് കൈമാറും.
കേന്ദ്ര, കല്‍പിത സര്‍വകലാശാലകള്‍ എന്നിവയിലേക്കുള്ള മോപ് അപ് റൗണ്ട് (രണ്ടാംറൗണ്ടിനുശേഷമുള്ള ഒറ്റപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിന്) നടപടികള്‍ മേയ് 11 ന് തുടങ്ങും. ഒഴിവുള്ള സീറ്റുകളുടെ പട്ടിക അന്ന് പ്രസിദ്ധപ്പെടുത്തും.
മേയ് 12 മുതല്‍ 17 വരെ രജിസ്‌ട്രേഷന്‍ നടത്താനും ഫീസ് ഒടുക്കാനും കഴിയും. മേയ് 14 മുതല്‍ 17 ന് വൈകീട്ട് അഞ്ചുവരെ ചോയ്‌സ് ഫില്ലിങ് നടത്താം. ചോയ്‌സ് ലോക്കിങ് മേയ് 17 ന് രാവിലെ 10 നും രാത്രി 11.55 നും ഇടയ്ക്ക് നടത്താം.
അലോട്ട്‌മെന്റ് മേയ് 20 ന്. 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ പ്രവേശനം നേടാം. ഒഴിവുള്ള സീറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് 27 ന് കൈമാറും. സ്ഥാപനങ്ങള്‍ 27 മുതല്‍ 31 വരെയുള്ള കാലയളവില്‍ സ്‌ട്രേ വേക്കന്‍സികള്‍ നികത്താനുള്ള റൗണ്ട് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."