തെറ്റായ സെന്‍സേഷണലിസം മാധ്യമ വിശ്വാസ്യതയെ ബാധിക്കും: സെബാസ്റ്റ്യന്‍ പോള്‍
ആലപ്പുഴ: വ്യക്തികളുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നത് മാധ്യമ ബോധത്തിന്റെ ഭാഗമാണെന്നും തെറ്റായ സെന്‍സേഷണലിസം മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും മുന്‍ എം.പിയും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍പബല്‍ക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ ഭിന്നശേഷിക്കാര്‍ക്കോ ഒരുതരത്തിലുമുള്ള വിവേചനവും ഭരണഘടന അനുവദിക്കുന്നില്ല. വയോധികരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകളെ പര്‍വതീകരിക്കുമ്പോള്‍ സ്വകാര്യത വിലപ്പെട്ട മനുഷ്യാവകാശവും സംരക്ഷണവുമാണെന്ന് അറിഞ്ഞിരിക്കണം. സാമൂഹികമായ ഭ്രഷ്ട് ഉണ്ടാകാത്ത വിധം വാര്‍ത്തകള്‍ നല്‍കണം.
'ഇര' എന്നത് അത്ര നല്ല വാക്കല്ല. ഇരയാക്കപ്പെടേണ്ടവള്‍ എന്ന ദുസൂചന അത് നല്‍കുന്നുണ്ട്. ഇന്നത്തെ നിയമപരമായ നിയന്ത്രണങ്ങള്‍ ഇരയെ സമ്പൂര്‍ണ വിസ്മൃതിയിലേക്ക്് തള്ളിവിടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഭൂതകാലം വീണ്ടും വായിക്കപ്പെടേണ്ടതില്ല എന്ന നിലയില്‍ വ്യക്തിക്ക് വിസ്മൃതിക്കുള്ള അവകാശവുമുണ്ട്. കൊട്ടിയൂരില്‍ ജനിച്ച കുഞ്ഞിനും അവകാശങ്ങള്‍ ഉണ്ട്. അത് വിസ്മൃതിക്കുള്ള അവകാശമാണ്. ഭൂതകാലം അനുമതിയില്ലാതെ വീണ്ടും പറയുന്നതുപോലും ചോദ്യം ചെയ്യപ്പെടാം.
മറ്റൊരാളുടെ ശരീരത്തിന്റെ പാവനത്വം സംരക്ഷിക്കപ്പെടണം. സ്പര്‍ശിക്കാനുള്ള അവകാശം സംബന്ധിച്ചും ബോധവത്കരണം ആവശ്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. വ്യക്തിയുെട സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന പ്രസിദ്ധീകരണം വരെ അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയെന്നത് നമ്മള്‍ കാണാതെ പോവരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.എസ് ഉമേഷ് അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."