രാജീവ് ഗാന്ധിയുടെ ചിത്രം യെസ് ബാങ്ക് സ്ഥാപകന്‍ വിറ്റ സംഭവം; പ്രിയങ്കയെ ഇ.ഡി ചോദ്യംചെയ്യും
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ പെയിന്റിങ് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന് വിറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തേക്കും. കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷത്തില്‍ എം.എഫ് ഹുസൈന് രാജീവ് ഗാന്ധിക്ക് വരച്ചുനല്‍കിയ പോര്‍ട്രയിറ്റ് പെയിന്റിങ്ങാണ് പ്രിയങ്ക രണ്ടു കോടി രൂപയ്ക്ക് റാണാ കപൂറിന് വിറ്റത്.
ഈ പെയിന്റിങ് വാങ്ങാന്‍ സൗത്ത് മുംബൈ മുന്‍ എം.പി മിലിന്ദ് ദേവരെ തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന റാണാ കപൂറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ക്രമവിരുദ്ധമായി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് റാണാ കപൂറിനെ ഇ.ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. റാണയില്‍ നിന്നു ലഭിച്ച പണം പ്രിയങ്ക ഷിംലയിലെ വീടിന് വേണ്ടി ചിലവഴിച്ചെന്നാണ് ഇ.ഡി കരുതുന്നത്.
എന്നാല്‍ പെയിന്റിങ് റാണാ കപൂറിന് വിറ്റതില്‍ യാതൊരു അപാകതയുമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇക്കാര്യം ആദായ നികുതി റിട്ടേണില്‍ പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിനെതിരേ ബി.ജെ.പി രംഗത്തെത്തി. ഒരു പെയിന്റിങ്ങിന് എങ്ങനെ ഇത്ര വില കിട്ടിയെന്നും കോണ്‍ഗ്രസിന് അഴിമതിക്കറയുണ്ടെും ബി.ജെ.പി വക്താവ് സംബിത പത്ര ആരോപിച്ചു. 1985ലാണ് എം.എഫ് ഹുസൈന് രാജീവ് ഗാന്ധിക്ക് പെയിന്റിങ് സമ്മാനിച്ചത്.
അതേസമയം വായ്പാ തിരിമറിക്കേസില്‍ ഇ.ഡി ചോദ്യംചെയ്യുന്ന റാണാ കപൂറിന്റെ കസ്റ്റഡി മാര്‍ച്ച് 16 വരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."