HOME
DETAILS
MAL
ഓണ്‍ലൈനിലെ വ്യാജവാര്‍ത്ത: നിരോധനത്തിന് കേന്ദ്രത്തോട് അഭിപ്രായം തേടി ഡല്‍ഹി ഹൈക്കോടതി
backup
March 12 2020 | 04:03 AM
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ നിന്ന് വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും നീക്കണമെന്ന ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും സമൂഹ മാധ്യമങ്ങള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടിസ് നല്കി. ആര്.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. കേന്ദ്ര സര്‍ക്കാര്‍, ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവര്‍ക്കാണ് നോട്ടിസയച്ചത്. ഏപ്രില്‍ 14ന് വിഷയത്തില്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെതേണ് നടപടി.
വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വേര്തിരിവുണ്ടാക്കുന്നതായും കലാപങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമാണ് ഹരജിക്കാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."