HOME
DETAILS

ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ 'നാവിക് ' വരുന്നു

  
backup
January 31 2019 | 20:01 PM

%e0%b4%86%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf-2

 


പൊന്നാനി: ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്,ശക്തമായ മഴ, കടല്‍ക്ഷോഭം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമോ യന്ത്രത്തകരാറ് മൂലമോ കരകാണാക്കടലില്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥകള്‍ നിത്യസംഭവമായ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് 'നാവിക് 'വരുന്നു.
മൊബൈല്‍ റേഞ്ച് നഷ്ടമാവുന്നതോടെ ഇത്തരം യാനങ്ങളുമായി കരയിലുള്ളവര്‍ക്ക് ബന്ധപ്പെടാനാകാത്ത അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് നാവിക്.
കേരള സര്‍ക്കാരിനു വേണ്ടി ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ഈ ഉപകരണം നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്.
പതിനായിരം രൂപ വിലവരുന്ന നാവിക് ഉപകരണം 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് 15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം ലഭിക്കുക.1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയയുളള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, രാജ്യാന്തര അതിര്‍ത്തി, മത്സ്യബന്ധന സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.
ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ ആണ് നാവിക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവു വരിക. തീരദേശ ജില്ലകളില്‍നിന്ന് 12 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരെ മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍നിന്ന് 15000 പേരെയാണ് ഇതിനായി തിരഞ്ഞെടുക്കുക.
ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ 9.43 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഇത് സഹായകമാകും.ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഒരു യൂനിറ്റിന് 94,261 രൂപയാണ് വില.
ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം.ഇതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 8 വരെ മത്സ്യ ഭവനുകളില്‍ സ്വീകരിച്ചുതുടങ്ങും. പണം ഇപ്പോള്‍ അടക്കേണ്ടതില്ലന്ന് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  37 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago