HOME
DETAILS
MAL
ഗുണ്ടായിസം അമര്‍ച്ച ചെയ്യല്‍: 92 പേരെ അറസ്റ്റ് ചെയ്തു
backup
March 08 2017 | 20:03 PM
കൊച്ചി: ഗുണ്ടായിസവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും അമര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 പേരെ അറസ്റ്റ് ചെയ്തു.
റേഞ്ചിന്റെ പരിധിയിലുള്ള കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി 2648 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പൊതുസ്ഥലത്ത് മദ്യപാനം, ലഹരി വസ്തു വില്‍പ്പന, അത് കൈവശം വയ്ക്കുക, മദ്യപിച്ച് ശല്യമുണ്ടാക്കുക, മണല്‍കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയ 76 പേര്‍ക്കെതിരെ നടപടിയെടുത്തു.
പിടികിട്ടാപ്പുള്ളികളായിരുന്ന 22 പേരെയും 578 വാറണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഗുണ്ടാ നിയമ പ്രകാരം ഒരാള്‍ക്കെതിരെയും നല്ല നടപ്പിന് 29 പേര്‍ക്കെതിരെയും നിയമ നടപടിയെടുത്തതായും ഐ.ജി പി വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."