HOME
DETAILS

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ട്രബിള്‍ഷൂട്ടര്‍

  
backup
March 12 2020 | 04:03 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0-7

 

 

ബംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടി സഖ്യത്തിനു ഭരണം നഷ്ടപ്പെടുകയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമതശല്യവും തകര്‍ച്ചയും നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണാടക കോണ്‍ഗ്രസിന് ഉണര്‍വേകാന്‍ പുത്തന്‍ തീരുമാനവുമായി എ.ഐ.സി.സി. കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറെന്ന പേരിനുടമയും വിവിധ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിനായി ഇടപെടലുകളും ചരടുവലികളും നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ഡി.കെ ശിവകുമാറിനെ കര്‍ണാക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു.
അതേസമയം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തി. ഡല്‍ഹി സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റായി മുന്‍ എം.എല്‍.എയായ അനില്‍ ചൗധരിയെയും നിയമിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇതുസംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
ശിവകുമാറിനെ ദേശീയ നേതൃത്വത്തിലേക്കടക്കം പരിഗണിക്കണമെന്നു പാര്‍ട്ടിക്കുള്ളിലും പുറത്തും മാസങ്ങളായി ആവശ്യമുയരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ തിരുമാനം. വൊക്കലിംഗ സമുദായക്കാരനായ ഇദ്ദേഹത്തോടൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.
ഈശ്വര്‍ കാന്ദ്രെ, സതീഷ് ജാര്‍കിയോളി, സലീം അഹമ്മദ് എന്നിവരാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍. മൂന്നു പ്രമുഖ സമുദായങ്ങളിലെ പ്രതിനിധികളാണ് വൈസ് പ്രസിഡന്റുമാരായി എത്തിയിരിക്കുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ സാമുദായിക സമവാക്യം പ്രധാനമാണെന്നതിനാലാണ് ഈ തീരുമാനം.
കോണ്‍ഗ്രസിന്റെയും ജെ. ഡി. എസിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിന് കര്‍ണാടകയില്‍ ഭരണം നഷ്ടമായതിനു ശേഷം സംസ്ഥാനത്ത് പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ബി.ജെ.പി അധികാരം പിടിച്ചതോടെ അന്നു പി.സി.സി പ്രസിഡന്റായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവച്ചൊഴിഞ്ഞിരുന്നു.
കര്‍ണാടകയിലടക്കം കോണ്‍ഗ്രസ് പ്രതിസന്ധിയിലായ സമയത്ത് സ്വയം നേതൃത്വമേറ്റെടുത്ത് രംഗത്തിറങ്ങിയയാളാണ് ഡി.കെ ശിവകുമാര്‍. ബിസിനസുകാരനായ ഇദ്ദേഹത്തെ ബി.ജെ.പി വിവിധ കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഇദ്ദേഹം ഇപ്പോഴും അന്വേഷണം നേരിടുകയാണ്. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്കു മാറ്റിയതിനെ തുടര്‍ന്നും പാര്‍ട്ടിക്കുവേണ്ടി ശിവകുമാര്‍ ഇടപെട്ടിരുന്നെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago