യു.എസില്‍ വിസ തട്ടിപ്പ്: എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: വിസ തട്ടിപ്പ് കേസില്‍ യു.എസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍ . ഇന്ത്യയില്‍നിന്ന് യു.എസ് യൂനിവേഴ്‌സിറ്റികളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളായ ഇവരെ പിടികൂടിയത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കും.
യു.എസ് നിയമമനുസരിച്ച് വിദ്യാര്‍ഥികള്‍ ക്രിമിനല്‍ കുറ്റമോ നാടു കടത്തലോ നേരിടേണ്ടിവരും. യു.എസില്‍ വിദ്യാര്‍ഥി വിസയില്‍ താമസിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകളും പിടിയിലായവര്‍ നിര്‍മിച്ചിട്ടുണ്ട്. ഫ്‌ളോറിഡയില്‍നിന്ന് ഭാരത് കാകിറെഡ്ഢി (29), അറ്റ്‌ലാന്റയില്‍നിന്ന് അശ്വന്ത് നൂനെ (26), വെര്‍ജീനിയയില്‍നിന്ന് സുരേഷ് റെഡ്ഢി കന്‍ഡാല (31), കെന്റുകിയില്‍ നിന്ന് ഫനിദീപ് കര്‍നാടി(35), നോര്‍ത്ത് കരോലിനയില്‍നിന്ന് പ്രേം കുമര്‍ റാംപീസ (26), കാലിഫോര്‍ണിയയില്‍നിന്ന് സന്തോഷ് റെഡ്ഢി സാമ(28), പെന്‍സില്‍വാനിയയില്‍ നിന്ന് അവിനാഷ് തക്കല്ലപ്പള്ളി (28), ഡല്ലസില്‍നിന്ന് നവീന്‍ പ്രതിപാട്ടി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസങ്ങളിലായി ന്യൂ ജെഴ്‌സി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഓഹിയോ, ടെക്‌സാസ്, മിസോറി എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഏജന്റുമാരെ പിടികൂടിയത്. വ്യാജ യൂനിവേഴ്‌സിറ്റികളിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്തതിലൂടെ വിദ്യാര്‍ഥികളില്‍ നിന്ന് ഇവര്‍ ആയിരക്കണക്കിന് ഡോളറുകള്‍ തട്ടിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണത്തിനായി കുടിയേറ്റക്കാരല്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ വിസകള്‍ ദുരുപയോഗം ചെയ്‌തെന്നും യോഗ്യതയില്ലാത്തവര്‍ക്ക് യു.എസില്‍ തങ്ങാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്ന കേസിലുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
വ്യാജമായ ക്ലാസുകള്‍, സ്റ്റാഫുകള്‍, കരിക്കുലം എന്നിവ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാനായി ഏജന്‍സികള്‍ ഉപയോഗിച്ചു. വ്യാജ യൂനിവേഴ്‌സിറ്റികളില്‍ നിരവധി പേര്‍ എന്റോള്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി പറഞ്ഞു.
ഫാര്‍മിങ്ടണ്‍ യൂനിവേഴ്‌സിറ്റിയെന്ന പേരില്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റകളുണ്ടാക്കി. ഇത്തരത്തിലൊരു യൂനിവേഴ്‌സിറ്റിയില്ല. യൂനിവേഴ്‌സിറ്റി ഓഫ് മേന്‍ സിസ്റ്റ(യു.എം.എസ്)ത്തിന് കീഴിലുള്ള കോളജ് മാത്രമാണിത്. വ്യാജമായി എന്റോള്‍ ചെയ്തവരും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും തിരിച്ചയക്കുമെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."