HOME
DETAILS

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പദ്ധതി; ആശ്വാസത്തോടെ പ്രവാസികള്‍

  
backup
February 01 2019 | 02:02 AM

%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4-2

കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് ഇനി നോര്‍ക്കാ റൂട്ട്‌സ് വഹിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷ പകരുന്നത്. എന്നാല്‍ പദ്ധതി എന്ന് പ്രാവര്‍ത്തികമാകുമെന്ന കാര്യത്തിലാണ് ആശങ്ക. ഇക്കാര്യത്തിലാകട്ടെ ബജറ്റിലും ഒരു വരി പരാമര്‍ശമല്ലാതെ വിശദീകരണമില്ല. ഇതുപോലൊരു പ്രഖ്യാപനം ആദ്യമായല്ല മലയാളികള്‍ കേള്‍ക്കുന്നത്. വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം യാഥാര്‍ഥ്യമാക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ മൂന്നു വര്‍ഷം മുന്‍പേ ഉറപ്പ് നല്‍കിയിരുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ഈ പദ്ധതി ഒരു മാസത്തിനകം തുടങ്ങുമെന്നായിരുന്നു അന്ന് നോര്‍ക്ക റൂട്ട്‌സിന്റെ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അശ്‌റഫ് താമരശ്ശേരിക്ക് ഉറപ്പ് നല്‍കിയിരുന്നത്. കേരളത്തിലെ എല്ലാ വിമാത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതു പ്രാവര്‍ത്തികമായില്ല. ഈ സാഹചര്യത്തിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പുതിയ ബജറ്റില്‍ ഈ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.  വിദേശങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളില്‍ എഴുപത് ശതമാനവും നാട്ടിലെത്തുന്നില്ല എന്നാണ് കണക്ക്. വിമാനക്കമ്പനികളുടെ പിടിച്ചുപറിയും രേഖകളുടെ നൂലാമാലകളും മൂലം പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരുനോക്കുകാണാന്‍ സാധിക്കാത്ത സ്ഥിതിയാണ് മലയാളികള്‍ക്കുണ്ടാക്കുന്നത്. പ്രവാസി മരണങ്ങളില്‍ അധികവും അപകടം വഴിയാണ്. ഹൃദയാഘാതവും കുഴഞ്ഞുവീണുള്ള മരണങ്ങളുമാണ് തൊട്ടുപിന്നില്‍. 2007ല്‍ മാത്രം യു.എ.ഇയില്‍ ആത്മഹത്യ ചെയ്ത പ്രവാസികള്‍ 118 ആണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്കാണിത്. അഞ്ചു മാസത്തിനിടെ 236 വിദേശ മലയാളികള്‍ അവിടെ മരിച്ചു.  മരണപ്പെടുന്നവരില്‍ 80 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണ്. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങളെത്തുന്നത് യു.എ.ഇയില്‍ നിന്നാണ്.16.1 ശതമാനം. രണ്ടാം സ്ഥാനം സഊദി അറേബ്യക്കാണ്. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത് 80,000 രൂപ(നാലായിരം ദിര്‍ഹം) യായിരുന്നു. എയര്‍ അറേബ്യ 21,700 രൂപ മാത്രവും. മൃതദേഹം തൂക്കിനോക്കിയായിരുന്നു എയര്‍ ഇന്ത്യ പിടിച്ചുപറി തുടര്‍ന്നിരുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ തൂക്കിനോക്കിയുള്ള മൃതദേഹം കൊണ്ടുവരല്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതും വലിയ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago