HOME
DETAILS

ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ 'നാവിക് ' വരുന്നു

  
backup
February 01 2019 | 03:02 AM

%e0%b4%86%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf-3

പൊന്നാനി: ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്,ശക്തമായ മഴ, കടല്‍ക്ഷോഭം തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമോ യന്ത്രത്തകരാറ് മൂലമോ കരകാണാക്കടലില്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥകള്‍ നിത്യസംഭവമായ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് 'നാവിക് 'വരുന്നു.
മൊബൈല്‍ റേഞ്ച് നഷ്ടമാവുന്നതോടെ ഇത്തരം യാനങ്ങളുമായി കരയിലുള്ളവര്‍ക്ക് ബന്ധപ്പെടാനാകാത്ത അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് നാവിക്. കേരള സര്‍ക്കാരിനു വേണ്ടി ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ഈ ഉപകരണം നിരവധി പരീക്ഷണങ്ങള്‍ക്കുശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. പതിനായിരം രൂപ വിലവരുന്ന നാവിക് ഉപകരണം 1500 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് 15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം ലഭിക്കുക.1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയയുളള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, രാജ്യാന്തര അതിര്‍ത്തി, മത്സ്യബന്ധന സാധ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നല്‍കാനാകും.
ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ ആണ് നാവിക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവു വരിക. തീരദേശ ജില്ലകളില്‍നിന്ന് 12 നോട്ടിക്കല്‍ മൈലില്‍ കൂടുതല്‍ ദൂരെ മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍നിന്ന് 15000 പേരെയാണ് ഇതിനായി തിരഞ്ഞെടുക്കുക.
ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് മലപ്പുറം ജില്ലയില്‍ 9.43 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഇത് സഹായകമാകും.ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഒരു യൂനിറ്റിന് 94,261 രൂപയാണ് വില.
ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം.ഇതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 8 വരെ മത്സ്യ ഭവനുകളില്‍ സ്വീകരിച്ചുതുടങ്ങും. പണം ഇപ്പോള്‍ അടക്കേണ്ടതില്ലന്ന് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  22 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  22 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  22 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  22 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  22 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago