ഏറനാടിന് പ്രതീക്ഷ നല്‍കുന്ന ബജറ്റ്
അരീക്കോട്: സംസ്ഥാന ബജറ്റ് ഏറനാട് മണ്ഡലത്തിന് പ്രതീക്ഷ നല്‍കുന്നത്. ആര്യന്‍ തൊടിക പാലത്തിന് 21 കോടി രൂപയും പ്രളയത്തില്‍ ഒലിച്ചുപോയ മൂര്‍ക്കനാട് നടപ്പാലത്തിന് മൂന്നു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയത് ചാലിയാറിന്റെ ഇരുകരകളിലായി വസിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.
അരീക്കോട് താലൂക്ക് ആശുപത്രി വികസനത്തിന് 25 കോടി അനുവദിക്കും. ഓരോ വര്‍ഷവും വെള്ളപ്പൊക്കം ദുരിതം വിതക്കുന്ന കീഴുപറമ്പില്‍ വര്‍ഷകാലങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണവും വേനല്‍കാലത്ത് ജലസേചന സൗകര്യവും ലക്ഷ്യംവച്ച് വലിയതോട്ടിലെ മൂഴിക്കലില്‍ ക്രോസ് ബാര്‍ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ബജറ്റില്‍ ഇതിന് മൂന്നു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
അരീക്കോട് നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് മൂന്നു കോടി രൂപയും എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂകൂളിന്റെ രണ്ടാംഘട്ട കെട്ടിടനിര്‍മാണത്തിന് മൂന്നു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് മണ്ഡലത്തിന് ലഭിച്ച ഏക പദ്ധതി കീഴുപറമ്പിനാണ്. ഇവിടെ ചാലിയാറിലെ മുറിഞ്ഞമാട് ടൂറിസം പദ്ധതിക്ക് അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.
മുണ്ടേങ്ങര കൊളപ്പാട് റോഡിന് ഒരു കോടിയും അരീക്കോട് കുണ്ടോട്ടി റോഡിലെ എക്കാപറമ്പ് മുതല്‍ അരീക്കോട് വരെ നവീകരിക്കുന്നതിന് ഒന്നര കോടി രൂപയും പത്തനാപുരം തെരട്ട ഓടക്കയം റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് 12 കോടി രൂപയും ചാലിയാര്‍ പഞ്ചായത്തിലെ നിലമ്പൂര്‍ വാളാന്തോട് റോഡില്‍ മൂലേപ്പാടം മുതല്‍ നായാടുംപൊയില്‍ വരെ നവീകരിക്കുന്നതിന് രണ്ടു കോടി രൂപയും കാവനൂര്‍ വടക്കുംമല കാരിപറമ്പ് റോഡിന് ഒന്നര കോടി രൂപയും കിഴിശ്ശേരി ടീച്ചര്‍ പടി റോഡിന് 75 ലക്ഷം രൂപയുമാണ് റോഡ് നവീകരണത്തിനുള്ള പ്രധാന ബജറ്റ് വിഹിതം.
കടുങ്ങല്ലൂര്‍ വാച്ചാക്കല്‍ ചിറക്ക് 50 ലക്ഷവും കീഴുപറമ്പ് കണ്ണമ്പള്ളി ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണത്തിന് 30 ലക്ഷവും എടവണ്ണ തോട്ടിങ്ങല്‍ പാടത്ത് കാക്കുമ്പള്ളി തോടിന് വി.സി.ബി നിര്‍മിക്കാന്‍ 50 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."