ജനത്തിരക്ക് കുറഞ്ഞ് നാടും നഗരവും, വ്യാപാര മേഖലയിലും മാന്ദ്യം
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതോടെ നഗരത്തിലും ജില്ലയിലെ പ്രധാന അങ്ങാടികളില്‍ ആള്‍ത്തിരക്ക് കുറഞ്ഞു. കടുത്ത ചൂട് തുടങ്ങിയതോടെ പകല്‍സമയത്ത് ആളുകള്‍ നഗരത്തിലേക്ക് ഇറങ്ങുന്നത് കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയും കൊറോണ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ അത്യാവശ്യ കാര്യത്തിന് മാത്രമാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്. വ്യാപാര, വാണിജ്യ മേഖലയിലും മാന്ദ്യം പ്രകടമാണ്.
സ്‌കൂളുകളും കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ ബസുകളിലും തിരക്ക് കുറവുണ്ട്. ഇന്നലെ പല റൂട്ടുകളിലും വളരെ കുറച്ചു യാത്രക്കാരുമായാണ് ബസുകള്‍ സര്‍വിസ് നടത്തിയത്.
സര്‍ക്കാര്‍ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ വന്നത്. ദിവസേന നൂറുകണക്കിന് പേര്‍ എത്തുന്ന സിവില്‍ സ്റ്റേഷനില്‍ ഏതാനും പേര്‍ മാത്രമാണ് വന്നത്.
മൊഫ്യൂസില്‍ ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പതിവുള്ള തിരക്ക് അനുഭവപ്പെട്ടില്ല. വിവിധ സമ്മേളനങ്ങളും സായാഹ്നങ്ങളില്‍ കലാപരിപാടികളുമായി നിറഞ്ഞു നില്‍ക്കാറുള്ള ടൗണ്‍ഹാളും ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയും ഇന്നലെ അടഞ്ഞു കിടന്നു.
നഗരത്തിലെ സിനിമാ തിയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. മാനാഞ്ചിറ, ബീച്ച് പരിസരം, മിഠായിത്തെരുവ്, സരോവരം എന്നിവടങ്ങളിലം ആള്‍ത്തിരക്ക് കുറവായിരുന്നു. മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി തുടങ്ങി ഏറ്റവും തിരക്കുള്ള ആശുപത്രികളിലും ഒ.പിയില്‍ തിരക്ക് കുറവായിരുന്നു. ആശുപത്രികളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും വലിയ കുറവുണ്ട്.
വലിയ മാളുകളിലും പതിവ് തിരക്ക് അനുഭവപ്പെടുന്നില്ല. സര്‍ക്കാറിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ, മത സംഘടനകളും കൂടി പരിപാടികള്‍ ഉപേക്ഷിച്ചതോടെ നഗരത്തില്‍ ഇന്നലെ കാര്യമായ പൊതുപരിപാടികളൊന്നും നടന്നില്ല. അതേസമയം, ബീച്ചില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ഷഹീന്‍ ബാഗ് സ്‌ക്വയര്‍ സമരപരിപാടി തുടരുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളും പതിവു പോലെ നടക്കുന്നുണ്ട്. എല്ലായിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."