തദ്ദേശവകുപ്പിനെ കോമണ്‍ സര്‍വിസായി പുനരാവിഷ്‌ക്കരിക്കും: മന്ത്രി കെ.ടി ജലീല്‍
കൊച്ചി: വിവിധ വകുപ്പുകളായി തരംതിരിക്കപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിനെ കോമണ്‍ സര്‍വിസായി പുനരാവിഷ്‌ക്കരിക്കുമെന്നു മന്ത്രി കെ.ടി ജലീല്‍. ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായും എറണാകുളം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന വകുപ്പിന് ഏകോപനം നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. ഇതിനു മാറ്റം വരുത്തും. തദ്ദേശവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്‍.എസ്.ജി.ഡിക്ക് പഞ്ചായത്തുകളുമായോ കോര്‍പ്പറേഷനുകളുമായോ ബന്ധമില്ലാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വകുപ്പിനെ ഏകോപിപ്പിക്കാനുളള നീക്കങ്ങള്‍ പാലോളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ തുടങ്ങിവച്ചെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ മേഖല അഴിമതി രഹിത മേഖലയാക്കും. ഇതിനുള്ള നടപടികളും ആരംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതി അവസാനിപ്പിക്കാന്‍ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. നേരത്തെ കൈക്കൂലി കുറ്റകരമാണെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമല്ലെന്നും പുതിയ സംവിധാനത്തില്‍ കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരേ വിവരങ്ങള്‍ ജനങ്ങള്‍ നല്‍കേണ്ടതു ജനപ്രതിനിധികള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഇമെയില്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും മന്ത്രിയോട് പരാതി അറിയിക്കാം. ഇതിനായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."